HC Verdict | ഭർത്താവിന്റെ അമിത മദ്യപാന ശീലം ഭാര്യയോടും കുടുംബത്തോടുമുള്ള മാനസിക ക്രൂരതയെന്ന് ഹൈകോടതി; വിവമോചനത്തിന് അനുമതി
Aug 17, 2023, 13:35 IST
ബിലാസ്പൂർ: (www.kvartha.com) ഭർത്താവ് തന്റെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് പകരം അമിതമായ മദ്യപാനത്തിൽ ഏർപ്പെട്ടാൽ അത് ഭാര്യയോടും മക്കളോടും കുടുംബത്തോടുമുള്ള മാനസിക ക്രൂരതയ്ക്ക് തുല്യമാകുമെന്ന് ഛത്തീസ്ഗഡ് ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് സുപ്രധാന വിധിയിൽ പറഞ്ഞു. ക്രൂരതയുടെ പേരിൽ വിവാഹബന്ധം വേർപെടുത്തണമെന്ന ഭാര്യയുടെ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ഗൗതം ഭാദുരിയും ജസ്റ്റിസ് സഞ്ജയ് അഗർവാളും ഈ നിരീക്ഷണം നടത്തിയത്.
ഭർത്താവ് തന്റെ രണ്ട് മക്കളുടെ സ്കൂൾ ഫീസ് പോലും അടച്ചില്ലെന്നും കേസ് പരിഗണിക്കവേ ഡിവിഷൻ ബെഞ്ച് പറഞ്ഞു. വീട്ടിലെ ആവശ്യങ്ങൾക്കും മക്കളെ നല്ല വിദ്യാഭ്യാസത്തിനും ജീവിതത്തിനും വേണ്ടി വളർത്താൻ ഭാര്യ ഭർത്താവിനെ ആശ്രയിക്കുന്നത് സ്വാഭാവികമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഭർത്താവ് തന്റെ കർത്തവ്യങ്ങൾ നിറവേറ്റുന്നതിനുപകരം അമിതമായ മദ്യപാന ശീലത്തിൽ മുഴുകുകയും അതുവഴി കുടുംബത്തെ നശിപ്പിക്കുകയും ചെയ്താൽ, ഈ സാഹചര്യം സ്വാഭാവികമായും മാനസിക ക്രൂരതയ്ക്ക് കാരണമാകും. അമിതമായ മദ്യപാന ശീലത്തിൽ നിന്നാണ് ഭർത്താവ് ക്രൂരത കാട്ടിയതായുള്ള ആരോപണങ്ങൾ ഉയർന്നതെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മദ്യപിച്ച ശേഷം ഭർത്താവ് ഭാര്യയെ പീഡിപ്പിക്കാറുണ്ടെന്നും ഭാര്യ പരാതിപ്പെട്ടിരുന്നു. മദ്യം വാങ്ങാൻ വീട്ടുപകരണങ്ങൾ പോലും വിറ്റഴിക്കുന്ന തരത്തിൽ സ്ഥിതി വഷളായതായും ആരോപണമുണ്ട്.
ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ടെന്നും ഡിവിഷൻ ബെഞ്ച് വിധിയിൽ ചൂണ്ടിക്കാട്ടി . ഭർത്താവ് അവരുടെ സ്കൂൾ ഫീസ് അടച്ചിട്ടില്ല. ഫീസടയ്ക്കാനോ മറ്റ് വീട്ടുപകരണങ്ങൾക്കോ പണം ചോദിച്ചപ്പോൾ ഭാര്യയെ ക്രൂരമായി മർദിച്ചു. കുടുംബകോടതിയിൽ വാദം നടക്കുന്നതിനിടെ ഭാര്യയുടെ ആരോപണങ്ങൾ ഭർത്താവ് എതിർത്തില്ല. അതുകൊണ്ട് തന്നെ ആരോപണങ്ങൾ ഇയാൾ അംഗീകരിച്ചിട്ടുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി. അതിനാൽ ഭർത്താവ് ഭാര്യയോട് മാനസികമായി ക്രൂരമായി പെരുമാറിയെന്ന് വ്യക്തമായി പറയാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഭർത്താവ് പ്രതിമാസം 15,000 രൂപ ഭാര്യക്ക് ജീവനാംശം നൽകണമെന്നും കോടതി ഉത്തരവിട്ടു.
Keywords: News, National, Divorce case, HC Verdict, Chhattisgarh High Court, Bilaspur, Excessive drinking habit by husband is mental cruelty to wife, family: High Court.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.