Convicted | വനിതാ ഐപിഎസ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ ഡിജിപിക്ക് 3 വര്‍ഷം തടവ് ശിക്ഷ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) വനിതാ ഐപിഎസ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ ഡിജിപിക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ. തമിഴ്‌നാട്ടിലെ മുന്‍ സ്‌പെഷല്‍ ഡിജിപി രാജേഷ് ദാസിനെയാണ് വില്ലുപുരം കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. വനിതാ ഐപിഎസ് ഓഫിസറുടെ പീഡന ആരോപണത്തെ തുടര്‍ന്ന് ഡിജിപിയെ തല്‍സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. 2021ഫെബ്രുവരിയിലാണ് വനിത ഐപിഎസ് ഉദ്യോഗസ്ഥ ഡിജിപിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയത്.

അന്ന് മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ പളനിസാമിയുടെ സുരക്ഷാദൗത്യത്തിന്റെ ഭാഗമായി സഞ്ചരിക്കവേ മുതിര്‍ന്ന ഉദ്യോഗസ്ഥനായ രാജേഷ് കാറില്‍വച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതി. വനിത ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്ന് എഐഎഡിഎംകെ സര്‍കാര്‍ ദാസിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

2021ലെ തിരഞ്ഞെടുപ്പില്‍ ഇത് പ്രചാരണ വിഷയമായി ഉയരുകയും ഡിഎംകെ അധികാരത്തിലെത്തിയാല്‍ നിയമനടപടികള്‍ വേഗത്തിലാക്കി ദാസിന് ശിക്ഷ വാങ്ങി നല്‍കുമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന എംകെ സ്റ്റാലിന്‍ ഉറപ്പു നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഡിജിപിക്ക് ശിക്ഷ നല്‍കിയതിലൂടെ സ്റ്റാലിന്‍ ആ വാക്ക് പാലിച്ചിരിക്കയാണ്.

ഫെബ്രുവരി 21ന് രാത്രി തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപോര്‍ട്. തിരഞ്ഞെടുപ്പ് ചര്‍ചകള്‍ക്കു ശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോയതിനു പിന്നാലെ 'വിഐപി ഡ്യൂടി' കഴിഞ്ഞ് സ്പെഷല്‍ ഡിജിപിയും സംഘവും ചെന്നൈയിലേക്കു മടങ്ങുകയായിരുന്നു. മുതിര്‍ന്ന ഓഫിസറെ സ്വീകരിക്കേണ്ട ചുമതല പരാതിക്കാരിക്കായിരുന്നു.

സല്യൂട് ചെയ്ത് വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കുകയാണ് പതിവ്. എന്നാല്‍ സ്പെഷല്‍ ഡിജിപി, വനിതാ ഓഫിസറോടു തന്റെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. കാറിനുള്ളില്‍ വച്ച് മോശമായ പെരുമാറ്റമുണ്ടായെന്നാണ് വനിത ഉദ്യോഗസ്ഥ പരാതിയില്‍ പറഞ്ഞിരുന്നത്.

കാര്‍ 40 മിനിറ്റ് സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ അടുത്ത സ്ഥലത്ത് നോര്‍ത് സോണ്‍ ഐജിപി കെ ശങ്കര്‍, ഡിഐജി എം പാണ്ഡ്യന്‍ ഐപിഎസ് ഓഫിസര്‍മാരായ സിയാഉള്‍ ഹഖ് എന്നിവര്‍ ഡിജിപിയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയ ഉടന്‍ വനിതാ ഓഫിസര്‍ വലതുഭാഗത്തെ ഡോര്‍ തുറന്ന് പുറത്തേക്കോടി. തൊട്ടുപിറ്റേന്നാണ് വനിതാ ഓഫിസര്‍ ചെന്നൈയിലെത്തി ഡിജിപി ജെകെ ത്രിപാഠിക്കും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയത്.

Convicted | വനിതാ ഐപിഎസ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ ഡിജിപിക്ക് 3 വര്‍ഷം തടവ് ശിക്ഷ

രണ്ടു ദിവസത്തിനുശേഷം സ്പെഷല്‍ ഡിജിപി സ്ഥാനത്തുനിന്ന് ദാസിനെ നീക്കി. തുടര്‍ന്ന് ആറംഗം അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ഡിജിപിക്കെതിരെ പരാതി നല്‍കാന്‍ പോകുന്നതിനിടെ എസ്പിയുടെ നേതൃത്വത്തില്‍ 150ഓളം പൊലീസുകാരെത്തി വഴി തടയാന്‍ ശ്രമം നടന്നതായുള്ള ആരോപണവും ഉയര്‍ന്നിരുന്നു.

Keywords:  Ex Tamil Nadu Top Cop Rajesh Das Convicted For Harassing Woman Officer, Chennai, News,  Ex Tamil Nadu Top Cop, DGP Rajesh Das, Court Convicted,  Harassing Case, Woman Officer, Molestation Attempt, Crime, Criminal Case, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia