എന്‍എസ്ഇ ക്രമക്കേട് നടത്തിയെന്ന കേസ്; മുന്‍ എംഡി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു

 



ന്യൂഡെല്‍ഹി: (www.kvartha.com 07.03.2022) നാഷനല്‍ സ്റ്റോക് എക്‌സ്‌ചേന്‍ജ് (എന്‍എസ്ഇ) മുന്‍ എംഡി ചിത്ര രാമകൃഷ്ണ അറസ്റ്റില്‍. എന്‍എസ്ഇ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ചിത്രയെ സിബിഐ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഡെല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. 

നേരത്തെ മൂന്നു ദിവസത്തോളം ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കിയില്ലെന്നും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ ശനിയാഴ്ച സിബിഐ പ്രത്യേക കോടതി ചിത്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

എന്‍എസ്ഇ ക്രമക്കേട് നടത്തിയെന്ന കേസ്; മുന്‍ എംഡി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു


ചിത്ര രാമകൃഷ്ണയ്ക്ക് ഉപദേശം നല്‍കിയ 'ഹിമാലയത്തിലെ യോഗി' മുന്‍ ചീഫ് ഓപറേറ്റിങ് ഓഫിസറും എംഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യന്‍ തന്നെയെന്ന് കണ്ടെത്തിയ സിബിഐ ആനന്ദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്‍എസ്ഇയിലെ എല്ലാ നിര്‍ണായക തീരുമാനങ്ങളും ചിത്ര എടുത്തിരുന്നത് ഇയാളുടെ നിര്‍ദേശം അനുസരിച്ചായിരുന്നുവെന്ന് കണ്ടെത്തിയ സെബി 
(സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേന്‍ജ് ബോര്‍ഡ് ഓഫ് ഇന്‍ഡ്യ-SEBI) ചിത്രയ്ക്ക് പിഴശിക്ഷയും വിധിച്ചിരുന്നു.

Keywords:  News, National, India, New Delhi, Arrest, CBI, Case, Ex-NSE Head Chitra Ramakrishna Arrested In 'Himalayan Yogi' Scandal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia