മുന്‍ കോണ്‍ഗ്രസ് എം.പിയുടെ തട്ടികൊണ്ടുപോയ മകളെ പോലീസ് മോചിപ്പിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുന്‍ കോണ്‍ഗ്രസ് എം.പിയുടെ തട്ടികൊണ്ടുപോയ മകളെ പോലീസ് മോചിപ്പിച്ചു
ബാംഗ്ലൂര്‍ : ബാംഗ്ലൂരില്‍ നിന്ന് റാഞ്ചിയ 47കാരിയായ വീട്ടമ്മയെ അതിനാടകീയവും സഹാസികവുമായ നീക്കത്തിലൂടെ പോലീസ് ചെന്നൈയില്‍ കണ്ടെത്തി റാഞ്ചികളില്‍ നിന്നും മോചിപ്പിച്ചു.

ആന്ധ്രയിലെ മുന്‍ കോണ്‍ഗ്രസ് എം.പി എച്ച്.ജി ശ്രീ രാമുലുവിന്റെ മകള്‍ വിഷ്ണുവാനന്ദനയെയാണ് തട്ടികൊണ്ടുപോയ അപരിചിത ദമ്പതികളില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മോചിപ്പിച്ചത്. തട്ടികൊണ്ടുപോകലിന് ശേഷം 12 മണിക്കൂറുകള്‍ക്കുള്ളില്‍ ചെന്നൈ റെയില്‍വേ സ്റ്റേഷനിലാണ് ഈ വീട്ടമ്മയെ കണ്ടെത്തിയത്.

തിങ്കളാഴ്ച പട്ടാപ്പകല്‍ നഗരത്തിലെ തിരക്കേറിയ ജയനഗര്‍ വ്യാപാര സമുച്ചയത്തില്‍ നിന്നാണ് വിഷ്ണുവാനന്ദനയെ അപരിചിത ദമ്പതികള്‍ തട്ടികൊണ്ടുപോയത്. ഹൈദരബാദിലെ ഹോട്ടലുടമ രവികുമാറാണ് ഇവരുടെ ഭര്‍ത്താവ്. രവികുമാറും ഭാര്യയും മകളെ കാണാനാണ് ബാംഗ്ലൂരില്‍ എത്തിയത്. ഒപ്പം ബന്ധുവായ ഡോളിയുമുണ്ടായിരുന്നു. തിങ്കളാഴ്ച വിഷ്ണുവാനന്ദനയും ഡോളിയും ഷോപ്പിംഗിനായാണ് ജയനഗറിലെത്തിയത്. അതിനിടയിലാണ് ജയനഗറില്‍ നിന്ന് ഇവരെ കാണാതായത്.

കാണാതായതിന് രണ്ട് മണിക്കൂറിന് ശേഷം ഇവര്‍ ഭര്‍ത്താവ് രവികുമാറിനെ വിളിച്ച് താന്‍ പരിചിതമല്ലാത്ത ഒരു സ്ഥലത്ത് കാറിലുണ്ടെന്നും തന്നെ വീട്ടയക്കണമെങ്കില്‍ 40 ലക്ഷം രൂപ മോചനദ്രവ്യം ദമ്പതികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഫോണില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫാകുകയായിരുന്നു.

ബാംഗ്ലൂരിലെത്തിച്ച വീട്ടമ്മയെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. റാഞ്ചികളുടെ ഉദ്ദേശ്യമെന്തെന്ന് വീട്ടമ്മയില്‍ നിന്ന് പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. തട്ടികൊണ്ടുപോകലിന് പിന്നില്‍ വിദഗ്ദ്ധ റാഞ്ചല്‍ സംഘത്തിന് പങ്കില്ലെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords:  Bangalore, National, Kidnap, Daughter 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia