Allegation | ഭാരത് ജോഡോ യാത്രയ്ക്കിടെ മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, രാഹുല്‍ ഗാന്ധിയുടെ ഷൂ ലെയ്‌സ് കെട്ടികൊടുത്തുവെന്ന് ബിജെപി; വീഡിയോ പുറത്തുവിട്ടു, പിന്നാലെ സംഭവിച്ചത്

 


ന്യൂഡെല്‍ഹി: (www.kvartha.com) ഭാരത് ജോഡോ യാത്രയ്ക്കിടെ മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, രാഹുല്‍ ഗാന്ധിയുടെ ഷൂ ലെയ്‌സ് കെട്ടികൊടുത്തുവെന്ന ആരോപണവുമായി ബിജെപി. ഷൂ കെട്ടുന്ന വീഡിയോയും ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. എന്നാല്‍ വീഡിയോയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. വിഷയത്തില്‍ മാളവ്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ജിതേന്ദ്ര സിങ്, ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കി.

Allegation | ഭാരത് ജോഡോ യാത്രയ്ക്കിടെ മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, രാഹുല്‍ ഗാന്ധിയുടെ ഷൂ ലെയ്‌സ് കെട്ടികൊടുത്തുവെന്ന് ബിജെപി; വീഡിയോ പുറത്തുവിട്ടു, പിന്നാലെ സംഭവിച്ചത്

ബുധനാഴ്ച വൈകിട്ടാണ് മാളവ്യ വീഡിയോ ട്വീറ്റ് ചെയ്തത്. 'മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, രാഹുല്‍ ഗാന്ധിയുടെ ഷൂ ലെയ്‌സ് കെട്ടാന്‍ മുട്ടുകുത്തി നില്‍ക്കുന്നു. സ്വയം കെട്ടുന്നതിനു പകരം അഹങ്കാരിയായ അയാള്‍, അദ്ദേഹത്തിന്റെ മുതുകില്‍ തട്ടുന്നു' എന്നും വീഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചു.

പിന്നാലെ, അഴിഞ്ഞുപോയ സ്വന്തം ഷൂ ലെയ്‌സ് താന്‍ കെട്ടുകയാണ് ചെയ്തതെന്ന് വിശദീകരിച്ച് ജിതേന്ദ്ര സിങ് രംഗത്തെത്തി. 'താങ്കളുടെ ട്വീറ്റ് നുണയും അപകീര്‍ത്തികരവുമാണ്. രാഹുല്‍ ചൂണ്ടിക്കാണിച്ചതിന് ശേഷം, എന്റെ അഭ്യര്‍ഥന പ്രകാരം, എന്റെ ഷൂ ലെയ്‌സ് സ്വന്തമായി കെട്ടാന്‍ വേണ്ടി അദ്ദേഹം അല്‍പനേരം നിന്നു എന്നതാണ് വസ്തുത. ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറയൂ. അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും' എന്നും മാളവ്യയുടെ ട്വീറ്റിനു മറുപടിയായി ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ്, രാഹുല്‍ ഗാന്ധി ധരിച്ച ലേസ് ഇല്ലാത്ത ഷൂവിന്റെ ഫോടോയും ട്വീറ്റ് ചെയ്തു.

Keywords: Ex-Minister Tied Rahul Gandhi's Shoe, Tweeted BJP's Amit Malviya. Then, New Delhi, News, Video, BJP, Warning, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia