Controversy | 'സിദ്ധരാമയ്യ തന്നെ രാമനാണ്', പിന്നെയെന്തിന് അയോധ്യയിൽ‍ പോകണമെന്ന് കോൺഗ്രസ് നേതാവ്; അത് ബിജെപിയുടെ രാമനെന്നും പ്രതികരണം; വിമർശനവുമായി ബിജെപി

 


ബെംഗ്ളുറു: (KVARTHA) കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ രാമനോട് ഉപമിക്കുന്ന തരത്തിലുള്ള മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഹോളൽകെരെ ആഞ്ജനേയയുടെ പ്രസ്താവന വിവാദമായി. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സിദ്ധരാമയ്യയെ ക്ഷണിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ചിത്രദുർഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Controversy | 'സിദ്ധരാമയ്യ തന്നെ രാമനാണ്', പിന്നെയെന്തിന് അയോധ്യയിൽ‍ പോകണമെന്ന് കോൺഗ്രസ് നേതാവ്; അത് ബിജെപിയുടെ രാമനെന്നും പ്രതികരണം; വിമർശനവുമായി ബിജെപി

'സിദ്ധരാമയ്യ തന്നെ രാമനാണ്. പിന്നെ എന്തിനാണ് അയോധ്യയിലെ രാമനെ ക്ഷേത്രത്തില്‍ പോയി ആരാധിക്കുന്നത്? അത് ബിജെപിയുടെ രാമനാണ്. ബിജെപി ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുകയാണ്. അവര്‍ ചെയ്യട്ടെ, ഹോളൽകെരെ ആഞ്ജനേയ പറഞ്ഞു.

'ഞങ്ങളുടെ രാമൻ ഞങ്ങളുടെ ഉള്ളിലാണ് വസിക്കുന്നത്. ഞാൻ ആഞ്ജനേയനാണ്, ഞങ്ങളെല്ലാവരും രാമ ഭക്തരാണ്, ഞങ്ങളുടെ സമുദായത്തിൽ രാമൻ, ആഞ്ജനേയൻ, മാരുതി, ഹനുമന്ത എന്നിങ്ങനെയുള്ള പേരുകൾ ഉപയോഗിച്ച് വരുന്നു, എല്ലാവരും ഞങ്ങളുടെ സമുദായത്തിൽ പെട്ടവരാണ്', അദ്ദേഹം കൂട്ടിച്ചേർത്തു. രാമായണത്തിലെ രാമന്റെ കൂട്ടാളിയായ ഹിന്ദു ദേവനായ ഹനുമാന്റെ മറ്റൊരു പേരാണ് ആഞ്ജനേയൻ.

അതേസമയം ഹോളൽകെരെ ആഞ്ജനേയയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. ഇത്തരം വിഡ്ഢികളും സ്വജനപക്ഷപാതക്കാരും ഹിന്ദു വിരുദ്ധരും മുൻകാലങ്ങളിൽ സംസ്ഥാന മന്ത്രിമാരായിരുന്നത് സംസ്ഥാനത്തിന്റെ ദൗർഭാഗ്യമാണെന്നും സിദ്ധരാമയ്യയുടെ പൂജാ കർമങ്ങൾ നടക്കട്ടെയെന്നും ബിജെപി നേതാവ് ബസനഗൗഡ പാട്ടീൽ യത്നാൽ പറഞ്ഞു. ഹിന്ദുക്കളുടെ ആരാധനാമൂർത്തിയായ ശ്രീരാമനെക്കുറിച്ച് സംസാരിക്കുന്നത് നിർത്തണമെന്നും അന്തസോടെയും ബഹുമാനത്തോടെയും പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു.
ക്ഷണം ലഭിച്ചാൽ അപ്പോൾ ആലോചിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് നേതാവും മുൻ അധ്യക്ഷയുമായ സോണിയ ഗാന്ധി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. അതേസമയം, പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെങ്കിലും താൻ പങ്കെടുക്കുമെന്ന് ഹിമാചൽ പ്ര​ദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ്‍വീന്ദർ സിങ് സുഖു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.


Keywords: Malayalam-News, National, National-News, Controversy, Karnataka, Congress, Ex-Minister Anjaneya, BJP Ram, Bangalore, Ex-minister Anjaneya says ‘Siddaramaiah himself is Ram’ and Ayodhya has ‘BJP’s Ram’.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia