Shehla Rashid | 'ഇന്‍ഡ്യന്‍ ജനത എത്ര ഭാഗ്യവാന്മാരാണ്';കശ്മീരില്‍ സമാധാനമായി ജീവിക്കാന്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍കാരിനും സുരക്ഷാ സേനക്കും നന്ദി പറഞ്ഞ് ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി നേതാവ് ശഹ്‌ല റാശിദ്
Oct 15, 2023, 10:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (KVARTHA) കശ്മീരില്‍ സമാധാനമായി ജീവിക്കാന്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍കാരിനും സുരക്ഷാ സേനക്കും നന്ദി പറഞ്ഞ് ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി നേതാവ് ശഹ്‌ല റാശിദ്. ഗാസയില്‍ ഇസ്രാഈല്‍ കൂട്ടക്കുരുതി തുടരുന്നതിനിടെയാണ് ശഹ്‌ല റാശിദിന്റെ പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. കശ്മീരില്‍ സുസ്ഥിരതയും സമാധാനവും ഉറപ്പാക്കിയതിനാണ് എക്‌സ്പ്ലാറ്റ് ഫോമിലൂടെ ശഹ്‌ലയുടെ നന്ദിപ്രകടനം.
'പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ ശ്രദ്ധിക്കുമ്പോഴാണ് നമ്മള്‍ ഇന്‍ഡ്യക്കാര്‍ എത്രത്തോളം ഭാഗ്യം ചെയ്തവരാണെന്ന് ഞാന്‍ മനസിലാക്കുന്നത്. നമ്മുടെ സുരക്ഷക്കായി ഇന്‍ഡ്യന്‍ സൈന്യവും സുരക്ഷാ സേനയും അവരുടെ എല്ലാം ത്യജിച്ച് സേവനം ചെയ്യുകയാണ്. കശ്മീരില്‍ സമാധാനം കൊണ്ടുവന്നതിന്റെ എല്ലാ ബഹുമതിയും കേന്ദ്രസര്‍കാരിനും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ്.'-എന്നാണ് ശഹ്‌ല പോസ്റ്റില്‍ കുറിച്ചത്.
സുരക്ഷയില്ലാതെ സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കില്ലെന്നും പശ്ചിമേഷ്യയില്‍ അതാണ് കാണുന്നതെന്നും കശ്മീരില്‍ സുസ്ഥിര സമാധാനം പുനഃസ്ഥാപിക്കാന്‍ കശ്മീര്‍ പൊലീസും സുരക്ഷസേനയും ത്യാഗപൂര്‍ണമായ സേവനമാണ് തുടരുന്നത് എന്നും മറ്റൊരു പോസ്റ്റില്‍ ശഹ്‌ല കുറിച്ചിട്ടുണ്ട്.
ജവഹര്‍ലാല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂനിയന്‍ മുന്‍ വൈസ് പ്രസിഡന്റാണ് ശഹ്‌ല. ജെഎന്‍യു വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ബിജെപി സര്‍കാരിന്റെ കടുത്ത വിമര്‍ശകയായിരുന്നശഹ്‌ല ഇപ്പോള്‍ കടുത്ത മോദി ഭക്തയായി മാറിയിരിക്കുകയാണ്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചിരുന്ന ശഹ്‌ല ഇപ്പോള്‍ മോദി സര്‍കാരിനെ പുകഴ്ത്തുകയാണ്.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്രസര്‍കാരിനെതിരെ ശഹ്‌ല സുപ്രീംകോടതിയെ സമീപിപ്പിച്ചിരുന്നു. കേന്ദ്രസര്‍കാരിനെതിരെ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ ശഹ്‌ല പരാതി പിന്‍വലിച്ചു. കശ്മീരിലെ മനുഷ്യാവകാശം മോദി സര്‍കാരിന്റെ കാലത്ത് മെച്ചപ്പെട്ടതായും ആഗസ്റ്റ് 15ന് പങ്കുവെച്ച ട്വീറ്റില്‍ ശഹ്‌ല പറഞ്ഞു.

Keywords: Ex-JNU Leader Shehla Rashid's 'How Lucky We Are' Post Amid War In Gaza, New Delhi, News, Shehla Rashid, Social Media, Kashmir, Prime Minister, Narendra Modi, Indian Military, National News.Looking at the events in the Middle East, today I realise how lucky we are as Indians. The Indian Army and security forces have sacrificed their everything for our safety.
— Shehla Rashid (@Shehla_Rashid) October 14, 2023
Credit where it's due @pmoindia @HMOIndia @manojsinha_ @adgpi @ChinarcorpsIA for bringing peace to Kashmir https://t.co/qeUCkJq9g3
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.