Suicide | മുന്‍ ഹരിയാന മന്ത്രി മങ്കെ റാം രതിയുടെ മകന്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍; ഇന്‍ഡ്യന്‍ നാഷണല്‍ ലോക് ദളിന്റെ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പെടെ 6 പേര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍ ഹരിയാന മന്ത്രി മങ്കെ റാം രതിയുടെ മകന്‍ ജഗ്ദീഷ് രതിയെ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകിട്ടാണ് 55കാരനായ ജഗ്ദീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജഗ്ദീഷ് വിഷം കഴിക്കുകയായിരുന്നെന്ന് ഝജ്ജര്‍ പൊലീസ് സൂപ്രണ്ട് വസീം അക്രം പറഞ്ഞു. പോസ്റ്റുമോര്‍ടം റിപോര്‍ട് വന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കാനാകൂ. എന്നാല്‍ പ്രാഥമിക നിഗമന പ്രകാരം വിഷം കഴിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. 
Aster mims 04/11/2022

Suicide | മുന്‍ ഹരിയാന മന്ത്രി മങ്കെ റാം രതിയുടെ മകന്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍; ഇന്‍ഡ്യന്‍ നാഷണല്‍ ലോക് ദളിന്റെ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പെടെ 6 പേര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി കേസ്


സംഭവത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ ലോക് ദളിന്റെ (ഐ എന്‍ എല്‍ ഡി) സംസ്ഥാന അധ്യക്ഷന്‍ നഫെ സിങ് രതി ഉള്‍പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. ഡിസംബര്‍ 26ന് ജഗ്ദീഷ് ഒരു ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. അതില്‍ ഈ ആറുപേര്‍ക്കെതിരെയും ആരോപണമുന്നയിക്കുകയും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇവരായിരിക്കും ഉത്തരവാദികളെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ആ സമയം പൊലീസ് അദ്ദേഹത്തോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് ചെയ്തിരുന്നില്ലെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. 

ജഗ്ദീഷിന്റെ കുടുംബം കുറ്റാരോപണവിധേയരായവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതികള്‍ ജഗ്ദീഷിനെ നിരന്തരം ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നുവെന്നും അതുമൂലമുണ്ടായ മാനസിക സമ്മര്‍ദമാണ് മരണത്തിലേക്ക് വഴിവെച്ചതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.

Keywords:  News,National,India,New Delhi,Death,Suicide,Case,Police,Politics, Ex-Haryana Minister's Son Dies By Suicide, INLD State Chief Among 6 Charged
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia