റിടയർമെൻ്റിന് മുൻപേ നിർബന്ധപൂർവം പിരിച്ചു വിട്ട ഐപിഎസ് ഓഫീസർ രാഷ്ട്രീയത്തിലേക്ക്; യോഗി ആദിത്യനാഥിനെതിരെ മൽസരിക്കുമെന്ന് പ്രഖ്യാപനം

 


ലക്നൗ: (www.kvartha.com 14.08.2021) യോഗി സർകാർ നിർബന്ധപൂർവം പിരിച്ചുവിട്ട ഐപിഎസ് ഓഫീസർ അമിതാഭ് താകുർ രാഷ്ട്രീയത്തിലേക്ക്. വരുന്ന യുപി നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മൽസരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അമിതാഭ് താകുറിൻ്റെ അരങ്ങേറ്റം.

ലക്നൗവിൽ നടന്ന വാർത്താസമ്മേളനത്തിൽ അമിതാഭ് താകുറിൻ്റെ ഭാര്യ നൂതനാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ആദിത്യനാഥ് തികച്ചും ജനാധിപത്യവിരുദ്ധവും അനുചിതവും അടിച്ചമർത്തുന്നതും ഉപദ്രവിക്കുന്നതും വിവേചനപരവുമായ നിരവധി നടപടികൾ സ്വീകരിച്ചു.

ആദിത്യനാഥ് എവിടെയാണോ മൽസരിക്കുന്നത് അവിടെ എതിർസ്ഥാനാർഥിയായി മൽസരിക്കുമെന്ന് അമിതാഭിൻ്റെ ഭാര്യ പറഞ്ഞു.

റിടയർമെൻ്റിന് മുൻപേ നിർബന്ധപൂർവം പിരിച്ചു വിട്ട ഐപിഎസ് ഓഫീസർ രാഷ്ട്രീയത്തിലേക്ക്; യോഗി ആദിത്യനാഥിനെതിരെ മൽസരിക്കുമെന്ന് പ്രഖ്യാപനം

സത്യത്തിനും നീതിക്കുമായുള്ള പോരാട്ടമാണ് അമിതാഭ് നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മാർച് 23 നാണ് കേന്ദ്ര സർകാർ അമിതാഭിനെ നിർബന്ധമായി സെർവീസിൽ നിന്നും വിരമിപ്പിച്ചത്. പൊതുജന താല്പര്യാർഥം എന്നായിരുന്നു സർകാർ ഇതേ കുറിച്ച് പറഞ്ഞത്. സമാജ് വാദി പാർടി നേതാവ് മുലായം സിംഗ് യാദവിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് 2015 ജൂലൈ 13 ന് അമിതാഭിനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ 2016 ഏപ്രിലിൽ ലക്നൗ കോടതി സസ്പെൻഷൻ റദ്ദാക്കി. സസ്പെൻഷനിലായ ദിവസം മുതലുള്ള ശമ്പളം അമിതാഭിന് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Keywords:  News, Lucknow, Uttar Pradesh, National, India, Police, Election, Yogi Adityanath, UP, Ex-Cop Amitabh Thakur, Forced To Retire Early, Yogi Adityanath In UP Election, Ex-Cop Amitabh Thakur, Forced To Retire Early, To Contest Yogi Adityanath In UP Election.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia