ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അബോധാവസ്ഥയില്‍; ജീവന് നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ
May 10, 2020, 16:14 IST
ADVERTISEMENT
റായ്പുര്‍: (www.kvartha.com 10.05.2020) ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അബോധാവസ്ഥയില്‍ (കോമ) ആയതായി ഡോക്ടര്‍മാര്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തുന്നതെന്നും അതീവ ഗുരുതരാവസ്ഥയിലാണുള്ളതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
റായ്പുരിലെ ശ്രീനാരായാണ ആശുപത്രിയിലാണ് അജിത് ജോഗി ചികിത്സയില്‍ കഴിയുന്നത്. ശ്വാസതടസം നേരിടുന്നതിനാല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ ലഭിക്കുന്നില്ല. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കോമയിലേക്ക് നയിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ വീട്ടില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് അജിത് ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
Keywords: Ex-Chhattisgarh CM Ajit Jogi slips into coma, continues to be critical, News, Chief Minister, Hospital, Treatment, Doctor, Family, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.