'ബിജെപിയുടെ ഭാഗമല്ലാത്തതിനാല്‍ യാതൊരു ആനുകൂല്യങ്ങളും ആവശ്യമില്ല'; തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാബുല്‍ സുപ്രിയോ എംപി സ്ഥാനം രാജിവച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 19.10.2021) ബി ജെ പി വിട്ട് തൃണമൂലിലെത്തിയ ബാബുല്‍ സുപ്രിയോ ഔദ്യോഗികമായി എംപി സ്ഥാനം രാജിവച്ചു. ഇപ്പോള്‍ ബി ജെ പിയുടെ ഭാഗമല്ലാത്തതിനാല്‍ പാര്‍ടിയുടെ യാതൊരു ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്ന ബാബുല്‍ സുപ്രിയോ അറിയിച്ചു. ബി ജെ പി നേതൃത്വം തന്നില്‍ അര്‍പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞാണ് ബാബുല്‍ സുപ്രിയോയുടെ പടിയിറക്കം. 
Aster mims 04/11/2022

ഔദ്യോഗികമായി എം പി സ്ഥാനം രാജിവെയ്ക്കുന്ന കാര്യം സുപ്രിയോ തന്നെ ട്വിറ്റെറിലൂടെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബി ജെ പിയില്‍ നിന്നപ്പോള്‍ നേടിയ ലോക്‌സഭ എം പി സ്ഥാനത്തിന്റെ യാതൊരു ആനുകൂല്യങ്ങളും ഇപ്പോള്‍ ബി ജെ പിയുടെ ഭാഗമല്ലാത്തതിനാല്‍ ആവശ്യമില്ലെന്ന് സുപ്രിയോ ട്വിറ്റെറില്‍ കുറിച്ചു. 

'ബിജെപിയുടെ ഭാഗമല്ലാത്തതിനാല്‍ യാതൊരു ആനുകൂല്യങ്ങളും ആവശ്യമില്ല'; തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാബുല്‍ സുപ്രിയോ എംപി സ്ഥാനം രാജിവച്ചു


'ബി ജെ പിയുമായി ചേര്‍ന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ചതിനാല്‍ എന്റെ ഹൃദയത്തിന് ഇപ്പോള്‍ ഭാരം അനുഭവപ്പെടുന്നു. അവര്‍ എന്നില്‍ വിശ്വാസം അര്‍പിച്ചിരുന്നു. പൂര്‍ണ ഹൃദയത്തോടെ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. പാര്‍ടിയുടെ ഭാഗമല്ലെങ്കില്‍ എനിക്ക് വേണ്ടി ഒരു സീറ്റും നിലനിര്‍ത്തരുതെന്ന് ഞാന്‍ ചിന്തിക്കുന്നു' -ലോക്‌സഭ സ്പീകെര്‍ ഓം ബിര്‍ലയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സുപ്രിയോ പറഞ്ഞു.   

പശ്ചിമബംഗാളില്‍ മമത ബാനര്‍ജി അധികാരം പിടിച്ചതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ അഞ്ചാമത്തെ ബി ജെ പി നേതാവാണ് ബാബുല്‍ സുപ്രിയോ.

Keywords:  News, National, India, New Delhi, BJP, Politics, Congress, MP, Resignation, Twitter, Mamata Banerjee, Ex-BJP, Now Trinamool Leader Babul Supriyo Resigns As Lok Sabha MP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia