Arrested | രാമനവമി ദിവസത്തിലെ സംഘര്‍ഷം; ബിജെപി മുന്‍ എംഎല്‍എ ജവഹര്‍ പ്രസാദ് അറസ്റ്റില്‍

 


ADVERTISEMENT

പട്‌ന: (www.kvartha.com) രാമനവമി ദിവസത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിഹാറില്‍ ബിജെപി മുന്‍ എംഎല്‍എ അറസ്റ്റില്‍. സസാറമില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ജവഹര്‍ പ്രസാദാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ജവഹര്‍ പ്രസാദിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സസാറമില്‍ നിന്നും അഞ്ചു തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട ആളാണ് ജവഹര്‍ പ്രസാദ്. അറസ്റ്റിനെതിരെ ബിജെപി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ടി നോക്കാതെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു.

മാര്‍ച് 31ന് സസാറം നഗരത്തിലുണ്ടായ അക്രമസംഭവങ്ങളില്‍ ഒരു ഡസനിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Aster_MIMS

Arrested | രാമനവമി ദിവസത്തിലെ സംഘര്‍ഷം; ബിജെപി മുന്‍ എംഎല്‍എ ജവഹര്‍ പ്രസാദ് അറസ്റ്റില്‍

Keywords: Ex-BJP MLA Arrested Over Ram Navami Violence In Bihar, Bihar, News, Arrested, BJP, Court, Politics, Ram Navami, Chief Minister, Sasaram, National. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia