ആംനസ്റ്റി മുന്‍ മേധാവിയെ അമേരികയ്ക്ക് പറക്കുംമുമ്പ് വിമാനത്താവളത്തില്‍ തടഞ്ഞു; കോടതി അലക്ഷ്യ ഹര്‍ജി നല്‍കി
Apr 8, 2022, 15:50 IST
ന്യൂഡെല്‍ഹി: (www.kvartha.com 08.04.2022) തനിക്കെതിരായ ലുക്ഔട് നോടീസില്‍ (എല്‍ഒസി) ഡെല്‍ഹി കോടതി സിബിഐയെ നിശിതമായി ശാസിച്ചതിന് തൊട്ടുപിന്നാലെ, വീണ്ടും വിമാനയാത്ര തടഞ്ഞതായി ആംനസ്റ്റി ഇന്‍ഡ്യ മുന്‍ മേധാവി ആകര്‍ പട്ടേല്‍ വെള്ളിയാഴ്ച പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുകയാണ് ഇദ്ദേഹം. വ്യാഴാഴ്ച ഡെല്‍ഹി കോടതി ആകര്‍ പട്ടേലിനെതിരെയുള്ള എല്‍ഒസി റദ്ദാക്കിയിരുന്നു. കീഴുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സമ്മതിച്ച് പട്ടേലിനോട് മാപ്പ് പറയണമെന്നും കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.
'നിര്‍ഭാഗ്യവശാല്‍, റദ്ദാക്കിയ എല്‍ഒസിയുടെ പേരില്‍ ആകര്‍ പട്ടേലിനെ ബെംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ വീണ്ടും തടഞ്ഞു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഉത്തരവ് സ്ഥിരീകരിക്കാന്‍ എമിഗ്രേഷനിലെ ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് അപേക്ഷകന്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഫോണ്‍ വിളിച്ചെങ്കിലും അദ്ദേഹം മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്യുകയായിരുന്നു,' ഹര്‍ജിയില്‍ പറയുന്നു.
കോടതി ഉത്തരവ് മനപ്പൂര്‍വം അവഗണിക്കുകയായിരുന്നെന്ന് ഹര്‍ജിയില്‍ പറഞ്ഞു, 'അപേക്ഷകന്‍ ഏജന്‍സിയുടെ നിയമവിരുദ്ധവും നിന്ദ്യവുമായ പ്രവൃത്തിയുടെ ഇരയായി. അപേക്ഷകന്റെ മൗലികാവകാശം ഇല്ലാതാക്കുകയാണ്. എമിഗ്രേഷന്‍ വകുപ്പുമായി സഹകരിക്കുമെന്ന്
വ്യാഴാഴ്ച കോടതി നടപടികളില്‍ സാക്ഷിയായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ടായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.
വിദേശസംഭാവന നിയന്ത്രണ ആക്ട് (എഫ്സിആര്‍എ) ലംഘിച്ചെന്ന് ആരോപിച്ചുള്ള കേസിലാണ് പട്ടേലിനെതിരെ എല്‍ഒസി പുറപ്പെടുവിച്ചത്. ബുധനാഴ്ച അമേരികയിലേക്ക് വിമാനം കയറുന്നതിനിടെ ബെംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അദ്ദേഹത്തെ തടയുകയായിരുന്നു. ഒരു വ്യക്തിയുടെ മൗലികാവകാശത്തെ ബാധിക്കുന്നതിനാല്‍ അന്വേഷണ ഏജന്‍സിയുടെ ഇഷ്ടാനുസരണം ലുക്ഔട് നോടീസ് നല്‍കരുതെന്ന് പറഞ്ഞ് വ്യാഴാഴ്ച ഡെല്‍ഹി കോടതി അത് റദ്ദാക്കിയിരുന്നു.
'എല്‍ഒസിയുടെ അപേക്ഷ നീക്കുന്നതിനുള്ള വിവേചനാധികാരം അന്വേഷണ ഏജന്‍സിക്കാണെന്നത് ശരിയാണ്, എന്നാല്‍ ന്യായമായ കാരണങ്ങളില്ലാതെ ഏകപക്ഷീയമായി വിവേചനാധികാരം പ്രയോഗിക്കാന്‍ കഴിയില്ല. നിലവിലെ സാഹചര്യത്തില്‍, എല്‍ഒസി നല്‍കുന്നതിന്റെ ഭാഗമായ ഉദ്യോഗസ്ഥരെ സിബിഐ ഡയറക്ടര്‍ ബോധവത്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കേസില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം സ്ഥിരീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,' കോടതി ഉത്തരവില്‍ പറയുന്നു. അതേസമയം, വ്യാഴാഴ്ചത്തെ വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐയും റിവിഷന്‍ ഹര്‍ജി സമര്‍പിച്ചു. സിബിഐയുടെ പുനഃപരിശോധനയുടെ വാദം വെള്ളിയാഴ്ചയും ലിസ്റ്റ് ചെയ്തിട്ടുണ്ട്.
< !- START disable copy paste -->

Keywords: News, National, Top-Headlines, CBI, Court, America, Bangalore, Airport, Ex Amnesty chief, Ex Amnesty chief says stopped from flying again, files contempt plea against CBI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.