HC Verdict | മതം പ്രശ്‌നമല്ല, ഓരോ വ്യക്തിക്കും തന്റെ പേര് തിരഞ്ഞെടുക്കാനോ മാറ്റാനോ ഉള്ള മൗലികാവകാശമുണ്ടെന്ന് ഹൈകോടതിയുടെ സുപ്രധാന വിധി; തടയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്നും ബെഞ്ച്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അലഹബാദ്: (www.kvartha.com) ജാതി മതമനുസരിച്ച് ഓരോ വ്യക്തിക്കും തന്റെ പേര് തിരഞ്ഞെടുക്കാനോ മാറ്റാനോ ഉള്ള മൗലികാവകാശമുണ്ടെന്ന് അലഹബാദ് ഹൈകോടതിയുടെ സുപ്രധാന വിധി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)എ, ആര്‍ട്ടിക്കിള്‍ 21, ആര്‍ട്ടിക്കിള്‍ 14 എന്നിവ പ്രകാരം എല്ലാ പൗരന്മാര്‍ക്കും ഈ അവകാശം ലഭ്യമാണെന്നും ഈ അവകാശം പരിമിതപ്പെടുത്താനുള്ള നിയമം ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്നും ബെഞ്ച് വ്യക്തമാക്കി. എംഡി സമീര്‍ റാവു എന്നയാളുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് അജയ് ഭാനോട്ട് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
  
HC Verdict | മതം പ്രശ്‌നമല്ല, ഓരോ വ്യക്തിക്കും തന്റെ പേര് തിരഞ്ഞെടുക്കാനോ മാറ്റാനോ ഉള്ള മൗലികാവകാശമുണ്ടെന്ന് ഹൈകോടതിയുടെ സുപ്രധാന വിധി; തടയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്നും ബെഞ്ച്

പേര് മാറ്റുന്നതിന് സമയപരിധിയും വ്യവസ്ഥകളും ഏര്‍പ്പെടുത്തുന്ന യുപി സെക്കന്‍ഡറി എജ്യുക്കേഷന്‍ കൗണ്‍സില്‍ സെക്രട്ടറിയുടെ ഡിസംബര്‍ 24ലെ ഉത്തരവ് കോടതി റദ്ദാക്കി. ഒരാളുടെ പേര് മാറ്റുന്നത് തടയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഷാനവാസിന് പകരം ഹരജിക്കാരന്റെ പേര് എംഡി സമീര്‍ റാവു എന്ന് മാറ്റി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദേശം നല്‍കി. പുതിയ പേരില്‍ നല്‍കാനും പഴയ രേഖകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും പഴയ പേരിലുള്ള എല്ലാ രേഖകളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമര്‍പ്പിക്കാന്‍ ഹരജിക്കാരനോട് കോടതി നിര്‍ദേശിച്ചു.

ഷാനവാസ് മതം മാറിയ സെഷന്‍ പേര് മാറ്റാന്‍ ബോര്‍ഡില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍, ചട്ടങ്ങളും സമയപരിധിയും ചൂണ്ടിക്കാട്ടി ബോര്‍ഡ് സെക്രട്ടറി അപേക്ഷ തള്ളി. ഇതാണ് ഷാനവാസ് ഹൈകോടതിയില്‍ ചോദ്യം ചെയ്തത്. പേര് മാറ്റാനുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ പേര് മാറ്റുന്നതിനുള്ള അപേക്ഷ വൈകിപ്പിച്ചുവെന്നും ബോര്‍ഡ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ആരെങ്കിലും മതവും ജാതിയും മാറുകയാണെങ്കില്‍, മതപാരമ്പര്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പേരുമാറ്റേണ്ടത് അനിവാര്യമാണെന്നും സ്വന്തം ഇഷ്ടപ്രകാരമുള്ള പേര് സ്വീകരിക്കാന്‍ എല്ലാവര്‍ക്കും മൗലികാവകാശമുണ്ടെന്നും ജസ്റ്റിസ് അജയ് ഭാനോട്ടിന്റെ സിംഗിള്‍ ബെഞ്ച് പറഞ്ഞു.

Keywords: Allahabad HC News, Malayalam News, Court Verdict, Name Change, National News, Every Person Has A Constitutional Right To Change Their Name: Allahabad HC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia