Spider | ചിലന്തി വല നെയ്യുന്നത് കണ്ടിട്ടുണ്ടോ? അതിശയിപ്പിക്കുന്ന വീഡിയോ വൈറലോട് വൈറല്‍; പ്രകൃതി അത്ഭുതകരമെന്ന് നെറ്റിസണ്‍സ്
Jan 14, 2023, 20:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ചിലന്തികള്‍ ആകര്‍ഷകമായ ജീവികളില്‍ ഒന്നാണ്. അതിന് സവിശേഷമായ ആകൃതിയും വലുപ്പവും മാത്രമല്ല, ശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. അത് വല നെയ്യാനുള്ള കഴിവാണ്. ചിലന്തിവലയുടെ മനോഹരമായ ഡിസൈനുകള്‍ കണ്ടിട്ടുണ്ടാകുമെങ്കിലും ചിലന്തി വല നെയ്യുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?.
പ്രകൃതിയുടെ വിസ്മയം പ്രകടമാക്കി ചിലന്തി വല നെയ്യുന്നത് കാണിക്കുന്ന ഒരു വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു മിനിറ്റ് 56 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു ചെറിയ ചിലന്തി ഇടവേളയില്ലാതെ അതിവേഗം വല നെയ്യുന്നത് കാണാം. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വല നിര്‍മാണം പൂര്‍ത്തിയാക്കുന്നു. ഒരു സിസിടിവിയില്‍ പതിഞ്ഞതാണ് ദൃശ്യമെന്നാണ് വീഡിയോ പങ്കിടുന്നവര്‍ വ്യക്തമാക്കുന്നത്. നേരത്തെ തന്നെ പല സാമൂഹ്യ മാധ്യമങ്ങളിലും വീഡിയോ ഇടം പിടിച്ചിരുന്നു.
വിസ്മയകരമായ കാഴ്ചയാണ് ഇതെന്ന് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ കുറിക്കുന്നു. വിനാശകരമായ ജന്തുക്കളെ അകറ്റി നിര്‍ത്തുന്നതിനാല്‍ ചിലന്തിവല ഒരിക്കലും നശിപ്പിക്കരുതെന്നും ചിലര്‍ ഉപദേശിക്കുന്നു. ചിലന്തിയുടെ അസാധാരണമായ കൃത്യതയും എന്‍ജിനീയറിംഗും ഏകാഗ്രതതയും മഹത്തരമെന്ന് വിശേഷിപ്പിച്ചവരും ഏറെയുണ്ട്.

Keywords: Latest-News, National, Top-Headlines, New Delhi, Video, Viral, Social-Media, Trending, Animals, Ever seen a spider weaving its web? Viral video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.