Criminal Allegation | 'നര്‍ത്തകിയെ ലഹരിമരുന്ന് ചേര്‍ത്ത ചായ നല്‍കി മയക്കി മുറിയില്‍ കെട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു, വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; ഇവന്റ് മാനേജരും ഭാര്യയും അറസ്റ്റില്‍'
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പീഡന പരാതി നല്‍കിയത് താജ് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍
● സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ആഗ്ര അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍
● കൂടുതല്‍ സ്ത്രീകളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായും ആരോപണം
ആഗ്ര: (KVARTHA) നര്‍ത്തകിയെ ലഹരിമരുന്ന് ചേര്‍ത്ത ചായ നല്‍കി മയക്കി മുറിയില്‍ കെട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചുവെന്നും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുവെന്നുമുള്ള പരാതിയില്‍ ഇവന്റ് മാനേജരും ഭാര്യയും അറസ്റ്റില്‍. ഇരുപത്തിയാറുകാരിയായ നര്‍ത്തകിയുടെ പരാതിയിലാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇവന്റ് മാനേജരായ വിനയ് ഗുപ്ത, ഭാര്യ മീര എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
യുവതിയെ ഒരു നൃത്തപരിപാടിക്ക് വേണ്ടിയാണ് വിനയ് ബന്ധപ്പെട്ടത്. തുടര്‍ന്ന് ഈ മാസം എട്ടിന് യുവതിയെ തന്റെ ഫ് ളാറ്റിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ഇയാളുടെ ഭാര്യ മീര, യുവതിക്ക് ലഹരിമരുന്ന് ചേര്‍ത്ത ചായ നല്‍കി. ഉറക്കമുണര്‍ന്നപ്പോള്‍ താന്‍ ഒരു മുറിയില്‍ കെട്ടിയിട്ട നിലയിലായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. വിനയ് തന്നെ ബന്ദിയാക്കി മൂന്ന് ദിവസത്തോളം ബലാത്സംഗം ചെയ്‌തെന്നും യുവതി ആരോപിച്ചു. കൂടുതല്‍ പണം സമ്പാദിക്കാന്‍ വേശ്യാവൃത്തിക്ക് വിനയ് പ്രേരിപ്പിച്ചെന്നും മറ്റു സ്ത്രീകളെയും ഇയാള്‍ ഇതുപോലെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
വിനയ് ഗുപ്തയുടെ വീട്ടില്‍നിന്നും രക്ഷപ്പെട്ട യുവതി താജ് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് വെള്ളിയാഴ്ച പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ചയാണ് വിനയ് ഗുപ്തയെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ആഗ്ര അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ സയ്യിദ് അരീബ് അഹമ്മദ് പറഞ്ഞു.
#CrimeNews #AgraCrime #DancerAssault #EventManagerArrest #WomensSafety #UPCrime
