HC Verdict | ഭർത്താവ് പ്രൊഫഷണൽ യാചകനാണെങ്കിലും ഭാര്യക്ക് ജീവനാംശം നൽകണമെന്ന് ഹൈകോടതി

 


ചണ്ഡീഗഢ്: (www.kvartha.com) ഭർത്താവ് പ്രൊഫഷണൽ യാചകനാണെങ്കിലും ഭാര്യക്ക് ജീവനാംശം നൽകാൻ ധാർമ്മികവും നിയമപരവുമായ ബാധ്യതയുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ വിധി. കീഴ്‌കോടതി വിധിച്ച ജീവനാംശം ചോദ്യം ചെയ്‌ത ഭർത്താവിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എച്ച്എസ് മദൻ ഈ നിരീക്ഷണം നടത്തിയത്.

HC Verdict | ഭർത്താവ് പ്രൊഫഷണൽ യാചകനാണെങ്കിലും ഭാര്യക്ക് ജീവനാംശം നൽകണമെന്ന് ഹൈകോടതി

ഭാര്യക്ക് പ്രതിമാസം 5,000 രൂപ ജീവനാംശമായി നൽകണമെന്ന ചാർഖി ദാദ്രി കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഭർത്താവ് ഹർജി നൽകിയത്. കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തതിന് ശേഷം ഭാര്യ ഹിന്ദു വിവാഹ നിയമപ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. പ്രതിമാസം 15,000 രൂപ ജീവനാംശവും 11,000 രൂപ കോടതി ചിലവും ഭാര്യ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തന്റെ വരുമാനം വളരെ കുറവാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ ഭാര്യക്ക് ജീവനാംശം നൽകാൻ സാധിക്കുന്നില്ലെന്നും ഭാര്യക്ക് സമ്പാദിക്കാനുള്ള മാർഗമുണ്ടെന്നുമായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ, ഭർത്താവ് കഴിവുള്ള ആളാണെന്നും ഇക്കാലത്ത് കൂലിപ്പണിക്കാരൻ പോലും പ്രതിദിനം 500 രൂപ സമ്പാദിക്കുന്നുണ്ടെന്നും അടിസ്ഥാന ആവശ്യങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്ത് കീഴ്‌കോടതി നിശ്ചയിച്ച തുക അമിതമല്ലെന്നും വാദം കേട്ട ജസ്റ്റിസ് മദൻ നിരീക്ഷിച്ചു.

Keywords: National, News, Punjab, Husband, High Court, Justice, Wife, Case, Court, Top-Headlines,  Even if husband is a professional beggar, he has to pay maintenance to wife, observes Punjab and Haryana High Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia