SWISS-TOWER 24/07/2023

Jobs | കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് ബംപര്‍ അവസരം! ഇപിഎഫ്ഒയില്‍ 2500 ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (EPFO) ബമ്പര്‍ റിക്രൂട്ട്മെന്റ്. സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് (SSA), സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 2859 തസ്തികകളിലേക്കാണ് നിയമനം. അപേക്ഷാ പ്രക്രിയ മാര്‍ച്ച് 27 തിങ്കളാഴ്ച മുതല്‍ ആരംഭിച്ച് ഏപ്രില്‍ 26-ന് അവസാനിക്കും.
                 
Jobs | കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് ബംപര്‍ അവസരം! ഇപിഎഫ്ഒയില്‍ 2500 ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

ഒഴിവ് വിശദാംശങ്ങള്‍

സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് (ഗ്രൂപ്പ് സി): 2674 തസ്തികകള്‍
സ്റ്റെനോഗ്രാഫര്‍ (ഗ്രൂപ്പ് സി): 185 പോസ്റ്റുകള്‍

വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും

സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് (ഗ്രൂപ്പ് സി) തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം. സ്റ്റെനോഗ്രാഫര്‍ (ഗ്രൂപ്പ് സി) തസ്തികയ്ക്ക് അംഗീകൃത ബോര്‍ഡില്‍ നിന്ന് 12-ാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി രണ്ട് തസ്തികകള്‍ക്കും 18 വയസിനും 27നും ഇടയിലാണ്. എന്നിരുന്നാലും, സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവ് നല്‍കും.

ഫീസ്

ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി എന്നിവര്‍ക്ക് രണ്ട് തസ്തികകളിലേക്കും 700 രൂപയാണ് അപേക്ഷാ ഫീസ്. അതേസമയം, എസ് സി/എസ് ടി, പിഡബ്‌ള്യുബിഡി/വനിതാ ഉദ്യോഗാര്‍ഥികള്‍/മുന്‍ സൈനികര്‍ എന്നിവരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയ

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഘട്ടം I, ഘട്ടം II പരീക്ഷകള്‍ ഉള്‍പ്പെടുന്നു. എസ്എസ്എയുടെ ആദ്യഘട്ട പരീക്ഷയില്‍ 600 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും. രണ്ട് മണിക്കൂര്‍ 30 മിനിറ്റുമാണ് സമയദൈര്‍ഘ്യം. എസ്എസ്എ തസ്തികയിലേക്കുള്ള രണ്ടാം ഘട്ടം കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ടെസ്റ്റ് ആയിരിക്കും. സ്റ്റെനോഗ്രാഫര്‍ക്കുള്ള ഒന്നാം ഘട്ട പരീക്ഷയില്‍ 800 മാര്‍ക്കിന്റെ ചോദ്യവും പരീക്ഷാ ദൈര്‍ഘ്യം 2 മണിക്കൂര്‍ 10 മിനിറ്റുമാണ്. രണ്ടാം ഘട്ടം സ്റ്റെനോഗ്രാഫി പരീക്ഷയാണ്.

ശമ്പളം

സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റിന് പ്രതിമാസം 29,200 മുതല്‍ 92,300 രൂപ വരെ ശമ്പളം ലഭിക്കും. സ്റ്റെനോഗ്രാഫര്‍ക്ക് 25,500 മുതല്‍ 81,100 രൂപ വരെയാണ് ശമ്പളം.

എങ്ങനെ അപേക്ഷിക്കാം

താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് epfindia(dot)gov(dot)in എന്ന ഇപിഎഫ്ഒയുടെ ഔദ്യോഗിക സൈറ്റ് വഴി ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം

Keywords:  News, National, New Delhi, Top-Headlines, Recruitment, Job, Government-of-India, Central Government, EPFO Recruitment 2023: 2859 Vacancies.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia