SWISS-TOWER 24/07/2023

EPFO Hikes Interest | പ്രോവിഡന്റ് തുക നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ച് ഇ പി എഫ് ഒ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) പ്രോവിഡന്റ് തുക(P rovident fund) നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് തുക ഓര്‍ഗനൈസേഷന്‍(EPFO). തീരുമാനം ആറരക്കോടി ജീവനക്കാര്‍ക്ക് ആശ്വാസം പകരും. 2022-2023ലെ 8.15 ശതമാനത്തില്‍ നിന്ന് 2023-24 വര്‍ഷം 8.25 ശതമാനമായാണ് പലിശനിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന പലിശനിരക്കാണിത്. 2021-22ല്‍ പലിശനിരക്ക് ഇ പി എഫ് ഒ 8.50 ശതമാനത്തില്‍ നിന്ന് 8.10 ശതമാനമായി കുറച്ചിരുന്നു. നാലു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്നനിരക്കായിരുന്നു അത്.
Aster mims 04/11/2022
EPFO Hikes Interest | പ്രോവിഡന്റ് തുക നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ച് ഇ പി എഫ് ഒ


ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രോവിഡന്റ് തുക നിക്ഷേപകരുടെ അകൗണ്ടിലേക്ക് പുതുക്കിയ പലിശ ഇ പി എഫ് ഒ കൈമാറും. പുതുക്കിയ പലിശനിരക്ക് വോളന്ററി പ്രോവിഡന്റ് തുക (VPF) നിക്ഷേപങ്ങള്‍ക്കും ബാധകമാണ്. ശനിയാഴ്ചയാണ് പലിശ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് ഇ പി എഫ് തീരുമാനമെടുത്തത്.

20ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇ പി എഫ് നിക്ഷേപം നിര്‍ബന്ധമാണ്. ഇ പി എഫ് ആന്‍ഡ് എം പി നിയമപ്രകാരം ഓരോ മാസവും ശമ്പളത്തിന്റെ 12 ശതമാനം തുക ജീവനക്കാരന്‍ ഇ പി എഫ് അകൗണ്ടിലേക്ക് അടയ്ക്കണം.

ഇതിന് തതുല്യ തുക സ്വന്തം നിലക്ക് തൊഴിലുടമയും ജീവനക്കാരന്റെ ഇ പി എഫ് അകൗണ്ടിലേക്ക് അടയ്ക്കണം. ഇതില്‍ ജീവനക്കാരന്‍ അടയ്ക്കുന്ന തുക പൂര്‍ണമായും ഇ പി എഫ് അകൗണ്ടിലേക്ക് മാറ്റും. എന്നാല്‍, തൊഴിലുടമ അടയ്ക്കുന്ന തുകയുടെ 3.67 ശതമാനമേ ജീവനക്കാരന്റെ അകൗണ്ടിലേക്ക് മാറ്റുന്നുള്ളൂ. ബാക്കി 8.33 ശതമാനം പോകുന്നത് അതേ ജീവനക്കാരന്റെ എംപ്ലോയ് പെന്‍ഷന്‍ സ്‌കീമിലേക്കാണ് (EPS).

Keywords: EPFO hikes interest rate on provident fund to 8.25% from 8.15%, highest in 3 years, New Delhi, News, EPFO hikes interest rate, Provident Fund, Employees, Investment, Account, Interest, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia