EPFO Deadline | ഉയർന്ന ഇപിഎസ് പെൻഷൻ തിരഞ്ഞെടുക്കാനുള്ള സമയപരിധി ഇപിഎഫ്ഒ നീട്ടി; അപേക്ഷിക്കാനുള്ള അവസാന അവസരം
Jun 27, 2023, 10:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ശമ്പളത്തിന് ആനുപാതികമായി ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാനുള്ള സമയപരിധി ജൂലൈ 11 വരെ നീട്ടി. ജൂൺ 26-ന് സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ഇപിഎഫ്ഒ പുതിയ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ജീവനക്കാർക്ക് സംയുക്ത അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന അവസരമാണിതെന്ന് ഇപിഎഫ്ഒ വ്യക്തമാക്കി. ഉയർന്ന വേതനത്തിൽ പെൻഷൻ ലഭിക്കുന്നതിന് അപേക്ഷാ ഫോറം 15 ദിവസത്തിനകം സമർപ്പിക്കണം.
വേതന വിവരങ്ങൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിന് തൊഴിലുടമകൾക്ക് മൂന്ന് മാസത്തെ സമയം കൂടി നൽകിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഇത് രണ്ടാം തവണയാണ് ഉയർന്ന പെൻഷൻ ലഭിക്കുന്നതിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടുന്നത്. നേരത്തെ ഇത് 2023 മെയ് മൂന്ന് മുതൽ ജൂൺ 26 വരെ നീട്ടിയിരുന്നു. ഉയർന്ന പെൻഷന് അർഹരായ ആളുകൾ എത്രയും വേഗം അപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം അവസാന തീയതി അവസാനിച്ചതിന് ശേഷം ഉയർന്ന പെൻഷൻ ലഭിക്കാൻ നിങ്ങൾക്ക് അർഹതയില്ലെന്നും ഇപിഎഫ്ഒ അറിയിച്ചു.
2014 സെപ്റ്റംബർ ഒന്നിനോ അതിനുമുമ്പോ ഇപിഎഫ്ഒയിൽ അംഗമായിരുന്നെങ്കിൽ ഈ സ്കീമിന് അപേക്ഷിക്കാം. 2014 സെപ്റ്റംബർ 1നു മുൻപു വിരമിച്ചവരുടെ പെൻഷൻ, വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 12 മാസത്തിന്റെ ശമ്പള ശരാശരി പ്രകാരവും ഇതിനു ശേഷമുള്ളവരുടെ പെൻഷൻ അവസാനത്തെ 60 മാസ ശമ്പള ശരാശരി പ്രകാരവുമാണ് കണക്കാക്കുക. ശരാശരി ശമ്പളത്തെ സേവനകാലയളവു കൊണ്ടു ഗുണിച്ച ശേഷം 70 കൊണ്ട് ഹരിച്ചുകിട്ടുന്നതാണ് പെൻഷൻ തുക. ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കാൻ യോഗ്യതയുള്ള ജീവനക്കാർക്കായി മെമ്പർ സേവാ പോർട്ടലിൽ ഇപിഎഫ്ഒ ഓൺലൈൻ ലിങ്ക് നൽകിയിട്ടുണ്ട്. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ പോർട്ടൽ സന്ദർശിക്കാം.
Keywords: News, National, New Delhi, Higher Pension Scheme, EPFO, Employees, PF Amount, EPFO Deadline, EPFO extends deadline to opt for higher EPS pension; last opportunity to apply.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.