EPFO | ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: ഇപിഎഫ്ഒ പുതിയ പലിശ നിരക്ക് പ്രഖ്യാപിച്ചു; രാജ്യത്തെ കോടിക്കണക്കിന് പേര്‍ക്ക് നേട്ടം
Jul 24, 2023, 20:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO) 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് അക്കൗണ്ടിന്റെ പലിശ നിരക്ക് 8.15% ആയി പ്രഖ്യാപിച്ചു. 2023 ജൂലൈ 24ലെ സര്‍ക്കുലറിലൂടെയാണ് ഇപിഎഫ് അക്കൗണ്ടിന്റെ പലിശ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപിഎഫ്ഒ ബോര്‍ഡ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് അക്കൗണ്ടില്‍ 8.15 ശതമാനം പലിശ നിരക്ക് നിശ്ചയിച്ച് ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി അയച്ചിരുന്നു. ഓഗസ്റ്റില്‍ ഇപിഎഫ്ഒ അംഗങ്ങളുടെ അക്കൗണ്ടിലേക്ക് പലിശ തുക വന്നുതുടങ്ങും.
കഴിഞ്ഞ വര്‍ഷത്തെ പോലെ ഇപിഎഫ് അക്കൗണ്ടില്‍ പലിശ തുക ലഭിക്കാന്‍ ഇത്തവണ കാലതാമസം ഉണ്ടാകില്ലെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ഏഴ് കോടി ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പലിശ നിരക്ക് 8.10 ശതമാനമായിരുന്നു.
ഒരു ജീവനക്കാരന്‍ ശമ്പളത്തിന്റെ 12% പ്രതിമാസ അടിസ്ഥാനത്തില്‍ തങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു. ഇപിഎഫ് അക്കൗണ്ടിലേക്ക് തുല്യ സംഭാവന നല്‍കാന്‍ തൊഴിലുടമയും ബാധ്യസ്ഥനാണ് ജീവനക്കാരന്റെ മുഴുവന്‍ വിഹിതവും ഇപിഎഫ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നു. തൊഴിലുടമയുടെ കാര്യത്തില്‍ 3.67 ശതമാനം മാത്രമാണ് ഇപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത്. ബാക്കിയുള്ള 8.33% എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്ക് (ഇപിഎസ്) പോകുന്നു.
ഇപിഎഫ് ബാലന്‍സ് എങ്ങനെ പരിശോധിക്കാം
നിങ്ങളുടെ പിഎഫ് അക്കൗണ്ടിന്റെ ബാലന്‍സ് നാല് തരത്തില്‍ പരിശോധിക്കാം.
1. വെബ്‌സൈറ്റില്‍ നിന്ന്
ഓണ്‍ലൈനായി പിഎഫ് ബാലന്‍സ് പരിശോധിക്കാന്‍, EPF പാസ്ബുക്ക് പോര്‍ട്ടല്‍ https://passbook(dot)epfindia(dot)gov(dot)in/MemberPassBook/Login സന്ദര്‍ശിക്കുക. യുഎഎന്‍, പാസ്വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക. ഇതിന് ശേഷം Download/View Passbook എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇത് ചെയ്തുകഴിഞ്ഞാല്‍, പാസ്ബുക്ക് നിങ്ങളുടെ മുന്നില്‍ ദൃശ്യമാകും, അതില്‍ നിങ്ങള്‍ക്ക് ബാലന്‍സ് കാണാന്‍ കഴിയും.
2. ഉമാംഗ് (UMANG) ആപ്പ് വഴി
ഉമാംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപിലെ EPFO ക്ലിക്ക് ചെയ്യുക. ഇതില്‍ Employee Centric Services എന്നത് തെരഞ്ഞെടുക്കുക. ഇതിനുശേഷം, View Passbook എന്നതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യുഎഎന്‍, പാസ്വേഡ് എന്നിവ നല്‍കുക. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറില്‍ വന്ന ഒടിപി നല്‍കി നിങ്ങള്‍ക്ക് പിഎഫ് ബാലന്‍സ് പരിശോധിക്കാം.
3. മിസ്ഡ് കോള്‍
ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറില്‍ നിന്ന് ബാലന്‍സ് പരിശോധിക്കാനും കഴിയും. മിസ്ഡ് കോളിലൂടെ ബാലന്‍സ് വിവരങ്ങള്‍ ലഭിക്കുന്നതിന്, പിഎഫ് വരിക്കാരന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 011-22901406 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുക. കുറച്ച് സമയത്തിന് ശേഷം, അക്കൗണ്ട് വിവരങ്ങള്‍ എസ് എം എസ് വഴി നിങ്ങളുടെ മൊബൈലില്‍ വരും.
4. എസ് എം എസ് (SMS) വഴി അറിയാം
എസ്എംഎസിലൂടെ പിഎഫ് ബാലന്‍സ് അറിയാന്‍, ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക. ഇതിനായി ഈ നമ്പറിലേക്ക്, EPFO UAN LAN (ഭാഷ) എന്ന് ടൈപ് ചെയ്ത് അയക്കുക. നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ വിവരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍, LAN-ന് പകരം ENG എന്ന് എഴുതുക. ഹിന്ദിയിലുള്ള വിവരങ്ങള്‍ക്ക്, LAN-ന് പകരം HIN എന്ന് എഴുതുക. തുടര്‍ന്ന് നിങ്ങളുടെ മൊബൈലില്‍ പിഎഫ് ബാലന്‍സ് സംബന്ധിച്ച സന്ദേശം വരും.

Keywords: EPFO, EPF interest rate, PF, Salaray, Finance, National News, Government Employees, EPFO declares 8.15% as EPF interest rate for FY 2022-23.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.