SWISS-TOWER 24/07/2023

EPF Pension | സംഘടിത മേഖലയില്‍ ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈകോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി; 60 മാസത്തെ ശരാശരിയില്‍ കണക്കാക്കാന്‍ അനുമതി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സംഘടിത മേഖലയില്‍ ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈകോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി. ഇതുപ്രകാരം 60 മാസത്തെ ശരാശരിയില്‍ പെന്‍ഷന്‍ കണക്കാക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.

എന്നാല്‍ പെന്‍ഷന്‍ ലഭിക്കാന്‍ 15,000 രൂപ മേല്‍പരിധി ഏര്‍പെടുത്തിയ കേന്ദ്ര ഉത്തരവും 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതിയും സുപ്രീം കോടതി റദ്ദാക്കി. 

EPF Pension | സംഘടിത മേഖലയില്‍ ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈകോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി; 60 മാസത്തെ ശരാശരിയില്‍ കണക്കാക്കാന്‍ അനുമതി

ചീഫ് ജസ്റ്റിസ് യു യു ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണു വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധ ബോസ് ആണ് വിധിന്യായം എഴുതിയത്. ഉത്തരവ് നടപ്പാക്കുന്നത് ആറു മാസത്തേക്ക് മരവിപ്പിച്ചു. ഫന്‍ഡ് കണ്ടെത്താന്‍ സര്‍കാരിന് സാവകാശം നല്‍കുന്നതിനാണ് വിധി നടപ്പാക്കുന്നത് താല്‍കാലികമായി മരവിപ്പിച്ചത്.

കേരള ഹൈകോടതി വിധിക്കെതിരായ ഹര്‍ജികളില്‍ കോടതി ഓഗസ്റ്റ് 11നു വാദം പൂര്‍ത്തിയാക്കിയിരുന്നു. നേരത്തെ, പിഎഫ് നിയമഭേദഗതി റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ ഇപിഎഫ്ഒ നല്‍കിയ അപീല്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതു പുനഃപരിശോധിക്കണമെന്ന ഇപിഎഫ്ഒയുടെ ഹര്‍ജിയും തൊഴില്‍ മന്ത്രാലയത്തിന്റെ പ്രത്യേകാനുമതി ഹര്‍ജിയുമാണു കോടതി പരിഗണിച്ചത്.

അതേസമയം, കേന്ദ്ര സര്‍കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബര്‍ ഒന്നിനു മുന്‍പ് ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ല. വിരമിക്കുന്നതിനു മുന്‍പുള്ള 60 മാസത്തെ ശരാശരി ശമ്പളമായിരിക്കും പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുക. അവസാന വര്‍ഷം ലഭിച്ച ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കാനായിരുന്നു കേരള ഹൈകോടതി വിധി. കട് ഓഫ് തീയതി കാരണം ഓപ്ഷന്‍ നല്‍കാന്‍ കഴിയാതെപോയ ജീവനക്കാര്‍ക്ക് ഒരവസരവും കൂടി നല്‍കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കിയാല്‍ വലിയ സാമ്പത്തിക ബാധ്യതയാകുമെന്നായിരുന്നു ഇപിഎഫ്ഒയുടെയും തൊഴില്‍ മന്ത്രാലയത്തിന്റെയും വാദം. സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ആര്‍ സി ഗുപ്ത കേസില്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു കേരള ഹൈകോടതി വിധി. പെന്‍ഷന്‍ ഫന്‍ഡിലേക്ക് പണം അടയ്ക്കുന്നതിനുള്ള ശമ്പള പരിധിയെ കുറിച്ചായിരുന്നു ആര്‍സി ഗുപ്ത കേസിലെ വിധി.

Keywords: EPF PENSION CASE-Supreme Court's Crucial Judgement, New Delhi, News, Pension, Supreme Court of India, High Court of Kerala, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia