EP Jayarajan | പൗരത്വ ഭേദഗതി നിയമം മത ധ്രുവീകരണമുണ്ടാക്കുമെന്ന് ഇപി ജയരാജൻ; 'പിന്നിൽ ആർഎസ്എസ് അജൻഡ, ഒരു കോൺഗ്രസ് എം പിയും പാർലമെൻ്റിൽ എതിർത്തില്ല'

 


കണ്ണൂർ: (KVARTHA) പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് രാജ്യത്ത് മതധ്രുവീകരണമുണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കണ്ണൂർ പാപ്പിനിശേരിയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ കോൺഗ്രസ് പ്രതികരണത്തിൽ ആത്മാർഥതയില്ല പാർലമെൻ്റിൽ നിയമ ഭേദഗതി ചർച്ചയ്ക്കായി വന്നപ്പോൾ മൗനം പാലിച്ചവരാണ് അവർ.
  
EP Jayarajan | പൗരത്വ ഭേദഗതി നിയമം മത ധ്രുവീകരണമുണ്ടാക്കുമെന്ന് ഇപി ജയരാജൻ; 'പിന്നിൽ ആർഎസ്എസ് അജൻഡ, ഒരു കോൺഗ്രസ് എം പിയും പാർലമെൻ്റിൽ എതിർത്തില്ല'

ന്യൂനപക്ഷത്തെ കോൺഗ്രസ് പരിഹസിക്കുകയാണ് ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കേണ്ട കണ്ണൂർ എംപി അന്ന് എവിടെയായിരുന്നു. അന്ന് നിയമത്തെ എതിർത്ത് പാർലമെൻ്റിൽ ഈ എം പി കൈ ഉയർത്തിയില്ല. ഒരു കോൺഗ്രസ് എം പിയും പാർലമെൻ്റിൽ ഈ വിഷയം വന്നപ്പോൾ എതിർത്തില്ല. എല്ലാവരും അനുകൂലിക്കുകയാണ് ചെയ്തത്. മതധ്രുവീകരണമുണ്ടാക്കാൻ വോട് ബാങ്ക് ലക്ഷ്യം വെച്ചാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത്

ആർഎസ്എസ് അജൻഡയാണ് ഇതിനു പിന്നിൽ. ഹിന്ദുത്വ രാഷ്ട്രമായി ഇൻഡ്യയെ സൃഷ്ടിക്കാനാണ് ശ്രമം. ഇതു ഫാസിസ്റ്റ് രീതിയാണ്. രാജ്യത്തെ കൂടുതൽ വർഗീയവൽക്കരിച്ചു കൊണ്ടാണ് ബിജെപി മുൻപോട്ടു പോകുന്നത്. കേന്ദ്ര സർകാർ ഈ നിയമം തിരുത്തണം. തീവ്രഹിന്ദുത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ ജനാധിപത്യ ശക്തികൾ അനുവദിക്കില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

Keywords: News, News-Malayalam-News, National, National-News, Kerala, EP Jayarajan says that Citizenship Amendment Act will cause religious polarization.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia