Air Pollution | വായു നിലവാരം ഗുരുതരം: ഡെല്‍ഹിയില്‍ കൂടുതല്‍ നടപടികളുമായി സര്‍കാര്‍; ഇടത്തരം- ഭാര ചരക്ക് ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക്; നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് 20000 പിഴ

 



ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ ഏറ്റവും വായു മലിനമായ നഗരമായി ഡെല്‍ഹി മാറിയതോടെ സംസ്ഥാനത്തേക്കുള്ള ട്രകുകളുടെ പ്രവേശനം നിരോധിച്ചു. മലിനീകരണം വര്‍ധിപ്പിക്കുന്ന ഇടത്തരം- ഭാര ചരക്ക് ഡീസല്‍ വാഹനങ്ങള്‍ ഡെല്‍ഹിയില്‍ പ്രവേശിക്കുന്നതിന് സര്‍കാര്‍ വിലക്കേര്‍പെടുത്തി. നിര്‍ദേശം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് 20000 രൂപ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. 

അതേസമയം, അവശ്യ സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിഎന്‍ജി-ഇലക്ട്രിക് ട്രകുകള്‍ക്കും ഡെല്‍ഹിയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല. അന്തരീക്ഷ മലിനീകരണം ഡെല്‍ഹിയിലെ മാത്രമല്ല, ഉത്തരേന്‍ഡ്യയിലെ ആകെ വിഷയമാണെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ വ്യക്തമാക്കി. ബിജെപി ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍കാര്‍ ഇടപെടണമെന്നും, ഡെല്‍ഹി സര്‍കാരിന് മാത്രമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്യമല്ലെന്നും അരവിന്ദ് കേജ് രിവാള്‍ ചൂണ്ടിക്കാട്ടി.

Air Pollution | വായു നിലവാരം ഗുരുതരം: ഡെല്‍ഹിയില്‍ കൂടുതല്‍ നടപടികളുമായി സര്‍കാര്‍; ഇടത്തരം- ഭാര ചരക്ക് ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക്; നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് 20000 പിഴ


അതിനിടെ നാഷനല്‍ ക്യാപിറ്റല്‍ റീജിയണ്‍ (എന്‍സിആര്‍), നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും എല്ലാ സ്‌കൂളുകളോടും എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 8 വരെ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഡെല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഇത്തരമൊരു ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

Keywords:  News,National,India,New Delhi,Pollution,Vehicles,Transport, Entry of trucks banned as Delhi becomes country’s most polluted city
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia