'ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ കിടന്നാസ്വദിക്കൂ'; കര്‍ഷകസമരം ചര്‍ച ചെയ്യുന്നതിനിടെ നിയമസഭയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് എം എല്‍ എ
Dec 17, 2021, 12:52 IST
ബെന്‍ഗ്ലൂറു: (www.kvartha.com 17.12.2021) 'ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ കിടന്നാസ്വദിക്കൂ' കര്‍ണാടക നിയമസഭയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എംഎല്‍എയുമായ കെ ആര്‍ രമേശ് കുമാര്‍. കര്‍ഷകസമരം ചര്‍ച ചെയ്യുന്നതിനിടെയായിരുന്നു നേതാവിന്റെ ഈ വിവാദ പരാമര്‍ശം. കര്‍ഷക സമരം ചര്‍ച ചെയ്യുമ്പോള്‍ കൂടുതല്‍ സമയം വേണമെന്ന് സ്പീകെര്‍ വിശ്വേശ്വര ഹെഗ്ഡെ കഗേരിയോട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ എല്ലാവര്‍ക്കും കൂടുതല്‍ സമയം അനുവദിച്ചാല്‍ സെഷന്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെ ന്നായിരുന്നു സ്പീകെറുടെ മറുപടി. തുടര്‍ന്ന് എംഎല്‍എമാര്‍ പ്രളയം അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ചയ്ക്ക് കൂടുതല്‍ സമയം വീണ്ടും ആവശ്യപ്പെടുകയായിരുന്നു.
ഇതിന് മറുപടിയായി നിങ്ങള്‍ എന്ത് തീരുമാനിച്ചാലും ഞാന്‍ അത് അംഗീകരിക്കും. നിലവിലെ സാഹര്യം ആസ്വദിക്കുക എന്നാണ് ഞാന്‍ വിചാരിക്കുന്നത്. എനിക്ക് നിങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്നും എംഎല്‍എമാരുടെ ബഹളത്തിനിടെ സ്പീകെര്‍ പറഞ്ഞു. ഈ പരാമര്‍ശത്തെ ഏറ്റെടുത്തായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ വിവാദ പരാമര്‍ശം.
'ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ കിടന്നാസ്വദിക്കുക എന്നൊരു ചൊല്ലുണ്ട്. അതാണ് ഇപ്പോള്‍ താങ്കളുടെ അവസ്ഥ' എന്നായിരുന്നു മുന്‍ സ്പീകെര്‍ കൂടിയായ കെ ആര്‍ രമേശ് കുമാറിന്റെ പ്രസ്താവന. ഇത് സഭയില്‍ വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു.
Keywords: 'Enjoy Molest': Congress MLA's Outrageous Remark In Karnataka Assembly, Bangalore, News, Politics, Controversy, Karnataka, Assembly, Congress, Farmers, Molestation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.