Court Verdict | പുൽവാമ ആക്രമണം 'ആഘോഷിച്ചെന്ന' കേസ്: എൻജിനീയറിംഗ് വിദ്യാർഥിക്ക് 5 വർഷം തടവ്

 


ബെംഗ്ളുറു: (www.kvartha.com) 2019-ൽ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഫേസ്ബുക് പോസ്റ്റുകളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ 22 കാരന് ബെംഗ്ളുറു പ്രത്യേക കോടതി അഞ്ച് വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ഫായിസ് റശീദ് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പിടിയിലാവുമ്പോൾ 19 വയസുണ്ടായിരുന്ന ഫായിസ് റശീദ്, മൂന്നര വർഷമായി കസ്റ്റഡിയിലാണ്.
                  
Court Verdict | പുൽവാമ ആക്രമണം 'ആഘോഷിച്ചെന്ന' കേസ്: എൻജിനീയറിംഗ് വിദ്യാർഥിക്ക് 5 വർഷം തടവ്

അഡീഷണൽ സിറ്റി സിവിൽ & സെഷൻസ് ജഡ്‌ജ്‌ (എൻഐഎ കേസുകളുടെ വിചാരണയ്ക്കുള്ള പ്രത്യേക ജഡ്‌ജ്‌) ഗംഗാധര സി എം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. സെക്ഷൻ 153 എ, സെക്ഷൻ 201 എന്നിവ പ്രകാരം യുവാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഐപിസി സെക്ഷൻ 153-എ പ്രകാരമുള്ള കുറ്റത്തിന് മൂന്ന് വർഷത്തെ തടവും 10,000 രൂപ പിഴയും അടക്കാനാണ് ശിക്ഷ. ഐപിസി സെക്ഷൻ 201 പ്രകാരമുള്ള കുറ്റത്തിന് മൂന്ന് വർഷത്തെ തടവിനും 5,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമത്തിലെ സെക്ഷൻ 13 പ്രകാരമുള്ള കുറ്റത്തിന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും ചുമത്തി. തടവ് ഒന്നിച്ചനുഭവിച്ചാൽ മതി.

ഭീകരാക്രമണം ആഘോഷിക്കുകയും സൈന്യത്തെ പരിഹസിക്കുകയും ചെയ്ത് വിവിധ മാധ്യമങ്ങളുടെ പോസ്റ്റുകളിൽ റശീദ് 23 കമന്റുകളിട്ടെന്നാണ് കേസ്. മതത്തിന്റെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്ന ഉദ്ദേശത്തോടെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെ നടത്തിയ ചാവേർ ആക്രമണത്തെ പിന്തുണച്ച് കുറ്റാരോപിതൻ ഫേസ്ബുക് അകൗണ്ടിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിന് തെളിവ് പ്രോസിക്യൂഷൻ ഹാജരാക്കിയതായി കോടതി വിധിന്യായത്തിൽ പറഞ്ഞു.

Keywords: Engineering Student Gets 5 Years In Jail For 'Celebrating' Pulwama Attack, News, National,Bangalore,Top-Headlines,Latest-News,High Court,Verdict,Engineering Student,Case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia