Found Dead | അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഹോടെലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി; മൃതദേഹം കാണപ്പെട്ടത് മൂക്കില്‍നിന്ന് രക്തമൊലിക്കുന്നനിലയില്‍; കാമുകന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മൈസൂരു: (www.kvartha.com) അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഹോടെലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാമുകനെ പൊലീസ് അറസ്റ്റുചെയ്തു. മൈസൂരുവിലെ ഹുന്‍സൂര്‍ റോഡിലിലെ ഹോടെലില്‍ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പെരിയപട്ടണ താലൂകിലെ ഹരലഹള്ളി ഗ്രാമനിവാസി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ എന്‍ജിനിയറിങ് കോളജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ അപൂര്‍വ വിജയനഗറിലെ പി ജി യിലായിരുന്നു താമസിച്ചിരുന്നത്. ആഗസ്റ്റ് 29-നാണ് അപൂര്‍വയും കാമുകനായ ഹിങ്കല്‍നിവാസി ആശിക്കും (26) ഹോടെലില്‍ മുറിയെടുത്തത്.

സെപ്റ്റംബര്‍ ഒന്നിന് രാവിലെ മുറിയില്‍നിന്ന് പുറത്തുപോയ ആശിക്ക് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതോടെ സംശയം തോന്നിയ ഹോടെല്‍ ജീവനക്കാര്‍ ഇന്റര്‍കോം വഴി മുറിയിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, മറുപടി ലഭിക്കാതെ വന്നതോടെ പൊലീസിനെ വിവരമറിയിച്ചു.

Found Dead | അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഹോടെലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി; മൃതദേഹം കാണപ്പെട്ടത് മൂക്കില്‍നിന്ന് രക്തമൊലിക്കുന്നനിലയില്‍; കാമുകന്‍ അറസ്റ്റില്‍

തുടര്‍ന്ന് പൊലീസെത്തി മുറി തുറന്നപ്പോള്‍ അപൂര്‍വയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൂക്കില്‍നിന്ന് രക്തമൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച പുലര്‍ചെയാണ് ആശിക്കിനെ പിടികൂടിയത്.

അപൂര്‍വയും ആശിക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമായിരുന്ന അപൂര്‍വയുടെ വീട്ടുകാര്‍ പരസ്പരം കാണരുതെന്ന് ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നു. എന്നാല്‍, താക്കീത് വകവെയ്ക്കാതെ ഇരുവരും കണ്ടുമുട്ടുക പതിവായിരുന്നു. അന്വേഷണം പൂര്‍ത്തിയായശേഷമേ കൊലയ്ക്കുള്ള കാരണം അറിയാന്‍ സാധിക്കൂ.

Keywords: Engineering Student Found Dead in Hotel Room, News, Dead Body, Hotel, Arrested, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script