'എന്‍കൗണ്ടര്‍ വിദഗ്ദ്ധന്' ദയാ നായക്കിനെ പോലീസില്‍ തിരിച്ചെടുത്തു
Jun 17, 2012, 14:14 IST
ADVERTISEMENT
![]() |
| Daya Nayak |
1995 ബാച്ചില്‍ എസ്.ഐയായാണ് മുംബൈ പോലീസില്‍ ചേര്‍ന്നത്. അധോലോകത്തിന്റെ തേര്‍വാഴ്ച്ചയില്‍ മഹാനഗരം ഭീതിയുടെ മുള്‍മുനയില്‍ നിന്ന കാലമായിരുന്നു അത്. ജോലിയില്‍ ചേര്‍ന്നയുടന്‍ ചുരുങ്ങിയ വര്‍ഷത്തിനകം തന്റെ കുറ്റന്വേഷണ പാടവവും സാമര്‍ത്ഥ്യവും, സത്യസന്ധതയും തെളിയിച്ച ദയാ നായക് മുംബൈ അധോലോകത്തിന്റെ പേടിസ്വപ്നമായി മാറുകയായിരുന്നു. മൂന്നു ലഷ്കര്‍ തൊയ്ബ ഭീകരന്മാരും വിനോദ് മട്ക്കര്‍, റഫീഖ് ദബ്ബ, സാദിഖ് കാലിയ അടക്കം 80 കൊടും കുറ്റവാളികളാണ് ദയാ നായകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ എന്‍കൗണ്ടര്‍ ആക്ഷനില്‍ ചോരയില്‍ കുതിര്‍ന്ന് മരിച്ചത്.
മഹാരാഷ്ട്ര അഴിമതി വിരുദ്ധ സ്ക്വാഡാണ് നായകിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. ഈ നടപടിക്കെതിരെ അന്നത്തെ മഹാരാഷ്ട്ര ഡി.ജി.പി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് ചുമത്തിയ കുറ്റങ്ങള്‍ ദുര്‍ബലവും തെളിയാത്തതുമായിരുന്നു. ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതെല്ലെന്നും ഉടന്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നും കഴിഞ്ഞ ദിവസം കോടതി വിധിക്കുകയായിരുന്നു.
സ്വദേശത്ത് ഒരു കോടി രൂപ മുടക്കി സ്കൂള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ചാര്‍പ്പോക്കില്‍ ആഢംബര ഫഌറ്റുണ്ടെന്നും, മറ്റ് അവിഹിത സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഭാര്യ കോമളവും ഇതില്‍ പങ്കാളിയാണെന്നും ആന്റി കറപ്ഷന്‍ ബ്ല്യൂറോ വാദിച്ചിരുന്നു. സ്വദേശത്ത് സ്ഥാപിച്ച സ്കൂള്‍ ഉദ്ഘാടനം ചെയ്തത് ബിഗ് ബി അമിതാഭ് ബച്ചനായിരുന്നു.
Keywords: Encounter Specialist, Daya Nayak, Reinstated in Police Dept, Mumbai, National
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

