Diwali Bonus | ദീപാവലിക്ക് തൊഴിലാളികള്‍ക്ക് ബോണസ് ആയി നല്‍കിയത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്; ഞെട്ടിച്ച് തോട്ടമുടമ

 


ചെന്നൈ: (KVARTHA) ദീപാവലി അടുത്തിരിക്കയാണ്. രാജ്യമെങ്ങും ആഘോഷങ്ങള്‍ക്കായി തയാറെടുക്കുന്നു. ദീപാവലി സമയത്താണ് ഉത്തേരേന്‍ഡ്യയിലെ കംപനികളെല്ലാം ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നത്. ഈ ബോണസിനായി കാത്തിരിക്കയാണ് പല ജീവനക്കാരും. ഗിഫ്റ്റ് വൗചറുകളായും ഇന്‍സെന്റീവായും മധുരപലഹാരങ്ങളുമായെല്ലാം കംപനികള്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കി സന്തോഷിപ്പിക്കാറുണ്ട്.

Diwali Bonus | ദീപാവലിക്ക് തൊഴിലാളികള്‍ക്ക് ബോണസ് ആയി നല്‍കിയത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്; ഞെട്ടിച്ച് തോട്ടമുടമ

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി തമിഴ്‌നാട്ടിലെ കോത്തഗിരിയിലെ തേയില തോട്ടമുട ദീപാവലി ബോണസിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. അതിലുപരി സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി തൊഴിലാളികളേയും ഞെട്ടിച്ചു. രണ്ട് ലക്ഷത്തോളം വില വരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈകുകളാണ് ഇയാള്‍ തൊഴിലാളികള്‍ക്ക് സമ്മാനമായി നല്‍കിയത്.

190 ഏകര്‍ വിസ്തീര്‍ണമുള്ള തേയില തോട്ടത്തിന്റെ ഉടമയായ പി ശിവകുമാറാണ് വിലപിടിപ്പുള്ള സമ്മാനം നല്‍കി ജീവനക്കാരെ ഞെട്ടിച്ചത്. 627 ജീവനക്കാരാണ് തേയില തോട്ടത്തില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 15 ജീവനക്കാര്‍ക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക് സമ്മാനമായി നല്‍കിയത്. മാനേജര്‍, സൂപര്‍വൈസര്‍, സ്റ്റോര്‍ കീപര്‍, കാഷ്യര്‍, ഫീല്‍ഡ് സ്റ്റാഫ്, ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ബൈക് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ബൈകിന്റെ കീ നല്‍കിയതിന് ശേഷം അവര്‍ക്കൊപ്പം ശിവകുമാര്‍ യാത്ര ചെയ്യുകയും ചെയ്തു.

Keywords: Employees at Tamil Nadu tea estate get Royal Enfield bikes as Diwali bonus, Chennai, News, Diwali Bonus, Royal Enfield Bikes, Employees, P Sivakumar, Trip, Incentive, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia