Bizarre | ജീവനക്കാരന് അബദ്ധത്തില്‍ ശമ്പളത്തിന്റെ 286 ഇരട്ടി കിട്ടി; രാജിവച്ച് സ്ഥലംകാലിയാക്കി, സംഭവം ഇങ്ങനെ
Jun 29, 2022, 12:29 IST
ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞ മാസം അബദ്ധത്തില്‍ ശമ്പളത്തിന്റെ 286 ഇരട്ടി ലഭിച്ചയാള്‍ കംപനിയില്‍ നിന്ന് രാജിവച്ച്, അധികമായി നല്‍കിയ തുക തിരികെ നല്‍കാമെന്ന് തൊഴിലുടമയ്ക്ക് വാഗ്ദാനം നല്‍കിയ ശേഷം അപ്രത്യക്ഷനായി. ചിലിയിലെ ഏറ്റവും വലിയ കോള്‍ഡ് കട് നിര്‍മാതാക്കളില്‍ ഒരാളായ കന്‍സോര്‍സിയോ ഇന്‍ഡസ്ട്രിയല്‍ ഡി അലിമെന്റോസിലെ (സിയാല്‍) ജീവനക്കാരനാണ് അബദ്ധവശാല്‍ 165,398,851 ചിലിയന്‍ പെസോ (1.42 കോടി രൂപ) ലഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
ശമ്പളത്തിലെ പിഴവ് അറിയിക്കാന്‍ ജീവനക്കാരന്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡിപാര്‍ട്‌മെന്റിലെ ഒരു ഡെപ്യൂടി മാനേജരുമായി ബന്ധപ്പെട്ടിരുന്നു. കംപനി മാനേജ്‌മെന്റ് അവരുടെ രേഖകള്‍ പരിശോധിച്ച് ജീവനക്കാരന് മാസശമ്പളത്തിന്റെ 286 ഇരട്ടി അബദ്ധത്തില്‍ നല്‍കിയതായി സ്ഥിരീകരിച്ചു.
തുടര്‍ന്ന് അധികമായി നല്‍കിയ പണം തിരികെ നല്‍കാന്‍ ജീവനക്കാരനോട് ആവശ്യപ്പെട്ടു. തുക തിരികെ നല്‍കാന്‍ തന്റെ ബാങ്കില്‍ പോകാമെന്ന് തൊഴിലാളി സമ്മതിച്ചു. പക്ഷെ, പണം തിരികെ നല്‍കിയില്ല. കംപനിക്ക് ബാങ്കില്‍ നിന്ന് റീഫന്‍ഡ് അറിയിപ്പ് ലഭിക്കാത്തപ്പോള്‍, അവര്‍ ജീവനക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുത്തില്ല.
താന്‍ ഉറങ്ങുകയാണെന്നും ബാങ്കില്‍ പോകാമെന്നും ഇയാള്‍ പിന്നീട് ബന്ധപ്പെട്ടു. എന്നാല്‍, ജൂണ്‍ രണ്ടിന് അദ്ദേഹം രാജിക്കത്ത് കൈമാറി, ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് റിപോര്‍ട്. ഇതോടെ അബദ്ധത്തില്‍ കൈമാറിയ പണം തിരിച്ചുപിടിക്കാന്‍ കംപനി ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.