ഇസ്രാഈല്‍ - പലസ്തീന്‍ സംഘര്‍ഷം; ഇസ്രാഈലിലെ ഇന്‍ഡ്യക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം, ഹെല്‍പ്‌ലൈന്‍ തുറന്ന് എംബസി

 




ന്യൂഡെല്‍ഹി/ ടെല്‍അവീവ്: (www.kvartha.com 13.05.2021) ഇസ്രാഈല്‍ - പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്‍ഡ്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇസ്രാഈലിലെ ഇന്ത്യന്‍ എംബസി. ഇസ്രാഈലിലെ ഇന്‍ഡ്യക്കാര്‍ പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോടോകോളുകള്‍ നിരീക്ഷിക്കാനും ഇന്‍ഡ്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. അടിയന്തര സഹായത്തിന് ഹെല്‍പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കി - നമ്പര്‍: +972549444120.

തദ്ദേശീയ ഭരണസമിതികള്‍, അഥവാ ലോകെല്‍ അതോറിറ്റികള്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷണമെന്നും, അനാവശ്യയാത്രകള്‍ ഒഴിവാക്കി സേഫ് ഷെല്‍ടറുകള്‍ക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി നിഷ്‌കര്‍ഷിക്കുന്നു.

ഇസ്രാഈല്‍ - പലസ്തീന്‍ സംഘര്‍ഷം; ഇസ്രാഈലിലെ ഇന്‍ഡ്യക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം, ഹെല്‍പ്‌ലൈന്‍ തുറന്ന് എംബസി


എമര്‍ജന്‍സി നമ്പറില്‍ സേവനം ലഭ്യമായില്ലെങ്കില്‍ cons1.telaviv@mea.gov.in എന്ന മെയില്‍ ഐഡിയില്‍ ഒരു സന്ദേശം നല്‍കണമെന്നും എംബസി ആവശ്യപ്പെടുന്നു. എല്ലാ തരം മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ എംബസി അധികൃതര്‍ തയ്യാറാണെന്നും ജാഗ്രത പാലിക്കണമെന്നും, ഫേസ്ബുകിലൂടെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പുകളില്‍ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഹമാസ് നടത്തിയ റോകെറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍ഡ്യക്കാരോട് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ലോക്ഡൗണ്‍ മൂലം വിമാനസെര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങിയ ഇന്ത്യക്കാര്‍ പലരും അവിടെ കുടുങ്ങിയ നിലയിലാണ്. 

Keywords:  News, National, India, New Delhi, Embassy, Warning, Help, Clash, Embassy opens emergency helpline for Indians in Israel
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia