SWISS-TOWER 24/07/2023

ഏതില്‍ കുത്തിയാലും വോട്ട് ബി.ജെ.പിക്ക്, വോട്ടിംഗ് മെഷീനില്‍ ഗുരുതര പിഴവ്

 


ഗുവാഹട്ടി: (www.kvartha.com 04.04.2014) ഏതില്‍ കുത്തിയാലും വോട്ട് താമരക്ക്. ഇത് എന്ത് മറിമായം എന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ പരിശോധിച്ചപ്പോഴാണ് വോട്ടിങ്ങ് മെഷീനിലെ ഗുരുതര പിഴവ് കണ്ടെത്തിയത്. ആസാമിലെ ജോര്‍ഹട്ട് മണ്ഡലത്തിലെ ഇലക്ടോണിക് വോട്ടിങ് യന്ത്രത്തിനാണ് താമരയോട് ഇത്ര പ്രണയം. തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ വിവരം അറിയച്ചതിനെത്തുടര്‍ന്ന് വോട്ടിംങ്ങ് മെഷീനിന്റെ നിര്‍മ്മാതാക്കളായ ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയിലെ എന്‍ജിനിയര്‍മാര്‍ സ്ഥലത്തെത്തി വോട്ടിങ്ങ് മെഷീനിലെ പിഴവ് പരിഹരിച്ചു.

വോട്ടിങ്ങ് മെഷീനുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പിഴവുള്ള യന്ത്രങ്ങള്‍ പോളിങ് ബൂത്തില്‍ എത്തിക്കില്ലെന്നും ആസാം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജയാന്ദ്ര പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വോട്ടിങ്ങ് യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും അവയെ രണ്ടാംഘട്ട പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണെന്നും റിട്ടേണിംഗ് ഓഫീസര്‍ വിശാല്‍ വസന്ത് സോളാങ്കി ആഭിപ്രായപ്പെട്ടു.
ഏതില്‍ കുത്തിയാലും വോട്ട് ബി.ജെ.പിക്ക്, വോട്ടിംഗ് മെഷീനില്‍ ഗുരുതര പിഴവ്
ഏപ്രില്‍ ഏഴിനാണ് ജോര്‍ഹട്ടിലെ വോട്ടെടുപ്പ്. ബി.ജെ.പി നേതാവ് കാമാഖ്യ താസയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ബി.കെ. ഹന്‍ഡികയുമാണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. ജോര്‍ഹട്ട് മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീന്റെ കഥയറിഞ്ഞതോടുകൂടി രാജ്യത്തെ വോട്ടിംഗ് യന്ത്രങ്ങളും പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ത്ഥിച്ചു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: National, Loksabha Election, Assam, Mock poll,Jorhat parliamentary constituency, Every time a button was pressed, the vote went in favour of BJP,Test by engineers of the Electronics Corporation of India Ltd(ECIL)
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia