Electoral Bonds | ഇലക്ടറല്‍ ബോണ്ട് കേസ്: എസ്ബിഐക്ക് കനത്ത തിരിച്ചടി; ചൊവ്വാഴ്ചയോടെ വിവരങ്ങൾ നൽകണം; സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ; എളുപ്പത്തില്‍ ലഭ്യമാണെന്നിരിക്കെ വൈകിപ്പിക്കുന്നതെന്തിനെന്നും വിമർശനം

 


ന്യൂഡെൽഹി: (KVARTHA) ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാൻ ജൂൺ 30 വരെ സമയം വേണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടിരുന്നു.

Electoral Bonds | ഇലക്ടറല്‍ ബോണ്ട് കേസ്: എസ്ബിഐക്ക് കനത്ത തിരിച്ചടി; ചൊവ്വാഴ്ചയോടെ വിവരങ്ങൾ നൽകണം; സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ; എളുപ്പത്തില്‍ ലഭ്യമാണെന്നിരിക്കെ വൈകിപ്പിക്കുന്നതെന്തിനെന്നും വിമർശനം

കഴിഞ്ഞ മാസം ആദ്യം, സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജുമാർ അടങ്ങിയ ബെഞ്ച് ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കുകയും അവ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ഇലക്ടറൽ ബോണ്ടുകൾ നൽകുന്ന ഏക അംഗീകൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് 2024 മാർച്ച് ആറിനകം 2019 മുതൽ ഇതുവരെ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് നിർദേശിക്കുകയും ചെയ്‌തിരുന്നു.

ഈ സാഹചര്യത്തിലാണ് വിവരം നൽകാനുള്ള തീയതി ജൂൺ 30 വരെ നീട്ടണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടത്. മാർച്ച് 12-നകം എസ്ബിഐ വിവരങ്ങൾ നൽകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 15 ന് വൈകുന്നേരം അഞ്ച് മണിക്കകം ഈ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി തിങ്കളാഴ്ചത്തെ ഉത്തരവിൽ പറഞ്ഞു. ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങള്‍ എസ്ബിഐടെ പക്കലുണ്ട്. വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാണെന്നിരിക്കെ പിന്നെന്തിനാണ് സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

സുപ്രീം കോടതിയിലെ പ്രശസ്ത അഭിഭാഷകൻ ഹരീഷ് സാൽവെയാണ് എസ്ബിഐക്ക് വേണ്ടി ഹാജരായത്. മുൻ നിയമമന്ത്രിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലും പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷണും എതിർ കക്ഷിയായ എഡിആറിന് വേണ്ടി വാദിച്ചു. എസ്ബിഐക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന ഹർജിക്കെതിരെ എഡിആർ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബിർ ആർ ഗവായ്, ജസ്റ്റിസ് ജാബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നൽകാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പദ്ധതിയാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ബോണ്ടുകൾ വാങ്ങിയതിന് ശേഷം ഒരു രാഷ്ട്രീയ പാർട്ടിക്ക് അജ്ഞാതമായി പണം സംഭാവനയായി നൽകാൻ ഇലക്ടറൽ ബോണ്ട് സ്കീം അനുവദിക്കുന്നു. ഇതിൽ വ്യക്തികളും കോർപ്പറേറ്റുകളും സ്ഥാപനങ്ങളും ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി നൽകുകയും ഈ ബോണ്ടുകൾ ബാങ്കിൽ പണമാക്കി രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുകയും ചെയ്യുന്നു. ബോണ്ടുകൾവഴി സംഭാവന നൽകുന്നവർ ആരെന്ന് സ്വീകരിക്കുന്ന രാഷ്ട്രീയപ്പാർട്ടിക്ക് അറിയാനാകും.

മുമ്പത്തെ വിധിയിൽ വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും രാഷ്ട്രീയ പ്രക്രിയയില്‍ വ്യക്തിഗത സംഭാവനയേക്കാള്‍ സ്വാധീനം കമ്പനികള്‍ക്കാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംഭാവനകളെപ്പറ്റി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി.

Keywords: News, National, New Delhi, Electoral Bonds, Supreme Court, SBI, Case, Advocate, Company, Plitical Party, Electoral bonds: SC rejects SBI plea, orders it to furnish details tomorrow.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia