ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 24.02.2018) കേരളത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 23 ന് നടക്കും. എംപി വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് ഉപതെരെഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 12 ആണ്. സൂക്ഷ്മ പരിശോധന 15 ന് നടക്കും. വോട്ടെണ്ണല്‍ ആവശ്യമെങ്കില്‍ മാര്‍ച്ച് 23ന് അഞ്ച് മണിക്ക് തന്നെ നടത്താനും തീരുമാനമുണ്ട്.
കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് പുറമെ രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന 58 സീറ്റുകളിലേക്കും മാര്‍ച്ച് 23 ന് വോട്ടെടുപ്പ് നടക്കും. 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 അംഗങ്ങളാണ് ഏപ്രില്‍, മെയ് മാസങ്ങളിലായി രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ജെപി നദ്ദ, ധര്‍മേന്ദ്ര പ്രധാന്, തവര്‍ചന്ദ് ഗെഹ്ലോട്ട്, രാംദാസ് അതവാലെ എന്നിവരാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ വിരമിക്കുന്നവരില്‍ പ്രമുഖര്‍.
ഡിസംബര്‍ 20 നായിരുന്നു വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്. യുഡിഎഫ് വിടുന്നതിന് മുന്നോടിയായിട്ടായിരുന്നു രാജി. നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് വീരേന്ദ്രകുമാര്‍ വിശദീകരിച്ചത്. നിതീഷ് കുമാറിനൊപ്പം ഇനി നില്‍ക്കാനാകില്ലെന്നും ആ പാര്‍ട്ടിയുടെ ഭാഗമായി ലഭിച്ച രാജ്യസഭാംഗത്വം രാജിവെക്കുകയാണെന്നുമായിരുന്നു വീരന്ദ്രേകുമാറിന്റെ നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Election, Resigned, Election to 58 Rajya Sabha seats announced, polling on March 23rd.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.