Telangana | തെലങ്കാനയിൽ ഇത് മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ്; മുൻ ജനവിധികൾ ഇങ്ങനെ; ഇത്തവണ ചരിത്രം ആവർത്തിക്കുമോ?
Oct 28, 2023, 16:33 IST
ഹൈദരാബാദ്: (KVARTHA) നേരത്തെ ആന്ധ്രാപ്രദേശിന്റെ ഭാഗമായിരുന്നു തെലങ്കാന. ആന്ധ്രാപ്രദേശിൽ നിന്ന് വേർപെടുത്തി 2014 ജൂൺ രണ്ടിന് 29-മത് സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), കോൺഗ്രസ്, ബിജെപി, ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എന്നീ പാർട്ടികൾ തമ്മിലാണ് തിരഞ്ഞെടുപ്പിൽ പ്രധാന മത്സരം.
തെലങ്കാനയിൽ സംസ്ഥാന രൂപീകരണം മുതൽ അധികാരത്തിലുള്ള, മുമ്പ് ടിആർഎസ് ആയിരുന്ന ബിആർഎസ് ഭരണത്തിൽ തുടരുമോ ഇല്ലയോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പുതിയ സംസ്ഥാനമായി നിലവിൽ വന്നതു മുതൽ തെലങ്കാനയുടെ അധികാരവും രാഷ്ട്രീയവും ഭാരത് രാഷ്ട്ര സമിതിയുടെ സ്വാധീനത്തിലാണ്. അതിന്റെ നേതാവ് കെ ചന്ദ്രശേഖർ റാവു എന്ന കെസിആർ ആണ് പാർട്ടിയുടെയും സംസ്ഥാനത്തിന്റെയും മുഖം. തെലങ്കാന സംസ്ഥാന സർക്കാരിന്റെ നിലവിലെ കാലാവധി 2024 ജനുവരിയിൽ അവസാനിക്കും. നിയമസഭയിൽ ആകെ 119 സീറ്റുകളാണുള്ളത്, ഭൂരിപക്ഷം 60 ആണ്.
ആദ്യ തിരഞ്ഞെടുപ്പ്
2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ടിആർഎസ് 63 സീറ്റുകളും കോൺഗ്രസ് 21 സീറ്റുകളും നേടി . ബിജെപിയും ടിഡിപിയും സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ടിഡിപി 15 സീറ്റുകളും ബിജെപി അഞ്ച് സീറ്റുകളും നേടി. എഐഎംഐഎം ഏഴ് സീറ്റുകളിൽ ജയിച്ചു. ടിആർഎസ് നേതാവ് ചന്ദ്രശേഖർ റാവു സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി.
ഒമ്പത് മാസം മുമ്പേ രണ്ടാം തിരഞ്ഞെടുപ്പ്
തെലങ്കാനയിലെ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ് 2019 മേയിലാണ് നടക്കേണ്ടിയിരുന്നെങ്കിലും അതിനുമുമ്പ് നിയമസഭ പിരിച്ചുവിട്ടു. കാലാവധി അവസാനിക്കാൻ ഒമ്പത് മാസത്തിലധികം ബാക്കി നിൽക്കെയായിരുന്നു കെസിആർ സർക്കാർ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. അവരുടെ പ്രതീക്ഷകൾ തകർന്നില്ല.
ടിആർഎസ് 87 സീറ്റുകൾ നേടി അധികാരം നിലനിർത്തി. കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എഐഎംഐഎമ്മിന് ഏഴ് സീറ്റുകളാണ് ലഭിച്ചത്. ഒരു സീറ്റ് മാത്രമാണ് ബിജെപി നേടിയത്. തെലുങ്കുദേശം പാർട്ടി രണ്ടിൽ ഒതുങ്ങി.
ബിആർഎസിന്റെ ആദ്യ തിരഞ്ഞെടുപ്പ്
ദേശീയ രാഷ്ട്രീയത്തിൽ നിർണായക പങ്ക് വഹിക്കുന്നതിനായി തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആയി മാറിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 2014-ലെയും 2018-ലെയും തെരഞ്ഞെടുപ്പുകളിൽ തെലങ്കാന വികാരം ആധിപത്യം പുലർത്തിയിരുന്നുവെങ്കിൽ ഇത്തവണ കാര്യങ്ങൾ അങ്ങനെയല്ല. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇതാദ്യമായി കെസിആർ ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ശക്തമായ വെല്ലുവിളി നേരിടുകയാണ്. സംസ്ഥാനത്ത് നിയമസഭാ വോട്ടെടുപ്പ് നവംബർ 30 ന് ഒറ്റ ഘട്ടമായി നടക്കും. ഫലം ഡിസംബർ മൂന്നിന് പുറത്തുവരും.
Keywords: News, National, Hyderbad, Telengana, Election, Election Result, Election results of Telangana Assembly.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.