Transfer | നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ അപ്രതീക്ഷിത നീക്കം; ഗുജറാതില്‍ 900-ലധികം സര്‍കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായി റിപോര്‍ട്

 



ഗാന്ധിനഗര്‍: (www.kvartha.com) ഗുജറാതില്‍ 900-ലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമീഷന്‍ സ്ഥലം മാറ്റിയതായി റിപോര്‍ട്. ഗുജറാത് ചീഫ് സെക്രടറി നടപടി സ്വീകരിച്ചതായി ഇലക്ഷന്‍ കമീഷന്‍ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചതായി റിപോര്‍ടില്‍ പറയുന്നു. 

വിവിധ ഡിപാര്‍ടുമെന്റുകളില്‍, വിവിധ ഗ്രേഡുകളിലുമുള്ള 900-ലധികം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതായാണ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്യുന്നത്.

ഇസിഐ (Election Commission of India) മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റ നിര്‍ദേശം ലഭിച്ചതായാണ് ഇസി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ഒക്ടോബര്‍ 21 വരെ ആയിരുന്നു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള സമയപരിധി നിശ്ചയിച്ചത്. ഇത് അവസാനിച്ചതിന് പിന്നാലെ നടപടി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഗുജറാത് ചീഫ് ജസ്റ്റിസിനും പൊലീസ് ഡിജിപിക്കും ഇലക്ഷന്‍ കമീഷന്‍ കത്തയച്ചിരുന്നു. വ്യാഴാഴ്ചയ്ക്കകം ഇത് നല്‍കാനാണ് ഇസിഐ നിര്‍ദേശിച്ചിരിക്കുന്നത്.

Transfer | നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ അപ്രതീക്ഷിത നീക്കം; ഗുജറാതില്‍ 900-ലധികം സര്‍കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായി റിപോര്‍ട്


50 -ലധികം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമീഷനര്‍ രാജീവ് കുമാര്‍, തെരഞ്ഞെടുപ്പ് കമീഷനര്‍ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരടങ്ങുന്ന കമീഷന്‍ നിര്‍ദേശം നല്‍കി. ആറ് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാര്‍ ഉള്‍പെടെ ശേഷിക്കുന്ന 51 ഉദ്യോഗസ്ഥരോടും നാല് മണിക്ക് മുമ്പായി സ്ഥലം മാറ്റിയ ഇടങ്ങളില്‍ റിപോര്‍ട് ചെയ്യണമെന്നാണ് നിര്‍ദേശം. 

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് പെട്ടെന്നുള്ള ഈ തീരുമാനം. അടുത്ത വര്‍ഷം ഫെബ്രുവരി 18-ന് കാലാവധി കഴിയുന്ന ഗുജറാത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതികള്‍ ഇലക്ഷന്‍ കമീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

Keywords:  News,National,India,Gujarath,Government,Government-employees,Transfer, Election,Election Commission,Top-Headlines,Politics, Election Commission transfers over 900 officers in Gujarat: Official
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia