SWISS-TOWER 24/07/2023

Bypoll | 6 സംസ്ഥാനങ്ങളിലെ നിർണായക ഉപതെരഞ്ഞെടുപ്പ്: ബിജെപി 4 സീറ്റുകളിൽ മുന്നിൽ; ആർജെഡിയും ടിആർഎസും ഓരോ സീറ്റിൽ ലീഡ് ചെയ്യുന്നു; മഹാരാഷ്ട്രയിൽ ഉദ്ധവിന്റെ ശിവസേന വിജയത്തിലേക്ക്

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോടെണ്ണൽ പുരോഗമിക്കുന്നു. ബിജെപി നാല് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. ഏറെ ആവേശകരമായ മത്സരം നടന്ന തെലങ്കാനയിലെ മുനുഗോഡിൽ ടിആർഎസിന്റെ കുസുകുന്തള പ്രഭാകർ റെഡ്ഡി ബിജെപിയേക്കാൾ നേരിയ വോടിന് മുന്നിലാണ്. കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
                  
Bypoll | 6 സംസ്ഥാനങ്ങളിലെ നിർണായക ഉപതെരഞ്ഞെടുപ്പ്: ബിജെപി 4 സീറ്റുകളിൽ മുന്നിൽ; ആർജെഡിയും ടിആർഎസും ഓരോ സീറ്റിൽ ലീഡ് ചെയ്യുന്നു; മഹാരാഷ്ട്രയിൽ ഉദ്ധവിന്റെ ശിവസേന വിജയത്തിലേക്ക്

ബീഹാറിലെ മൊകാമയിൽ ആർജെഡിയും ഗോപാൽഗഞ്ചിൽ ബിജെപിയും മുന്നിലാണ്. മഹാരാഷ്ട്രയിലെ അന്ധേരിയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ റുതുജ ലത്കെ വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. ഹരിയാനയിലെ ആദംപൂരിൽ ബിജെപിയുടെ ഭവ്യ ബിഷ്ണോയിയും ഒഡീഷയിലെ ധാംനഗറിൽ ബിജെപിയുടെ സൂര്യബൻഷി സൂരജും മുന്നിലാണ്. ഉത്തർപ്രദേശിലെ ഗോല ഗോക്രന്നാഥ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി അമൻ ഗിരി ലീഡ് ചെയ്യുന്നു.

തെലങ്കാന രാഷ്ട്ര സമിതി, രാഷ്ട്രീയ ജനതാദൾ, സമാജ് വാദി പാർടി, തുടങ്ങിയ പ്രാദേശിക പാർടികളും ബിജെപിയും പ്രാദേശിക പാർടികളും തമ്മിലുള്ള കടുത്ത മത്സരത്തിനാണ് മിക്ക സീറ്റുകളിലും സാക്ഷ്യം വഹിച്ചത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റുകളിൽ ബിജെപിക്ക് മൂന്ന് സീറ്റുകളും കോൺഗ്രസിന് രണ്ട് സീറ്റുകളും ശിവസേനയ്ക്കും ആർജെഡിക്കും ഓരോ സീറ്റുകളുമാണ് നേരത്തെ ഉണ്ടായിരുന്നത്.
Aster mims 04/11/2022

Keywords: Election Bypoll Results: BJP leads in 4 seats, RJD & TRS on 1 each, National,New Delhi, News, Top-Headlines, Election, BJP, Maharashtra, vote, Politics, Political party, Bihar, Telangana, Congress.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia