Dead | 'വിനോദയാത്രയ്ക്കായി കുടുംബത്തോടൊപ്പം ഊട്ടിയിലെത്തിയ വയോധിക ദൊഡ്ഡബെട്ട മലമുകളില്‍നിന്ന് താഴേക്ക് ചാടി മരിച്ചു'
Aug 30, 2022, 14:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഊട്ടി: (www.kvartha.com) വിനോദയാത്രയ്ക്കായി കുടുംബത്തോടൊപ്പം ഊട്ടിയിലെത്തിയ വയോധിക ദൊഡ്ഡബെട്ട മലമുകളില്‍നിന്ന് ചാടി മരിച്ചതായി പൊലീസ്. കോയമ്പത്തൂര്‍ തടാകം സ്വദേശി നല്ലതമ്പിയുടെ ഭാര്യ ലീലാവതിയാണ് (62) മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തമിഴ്‌നാട്ടിലെ ഏറ്റവും ഉയരംകൂടിയ മലയായ ദൊഡ്ഡബെട്ടയില്‍ നിന്നും ആളുകള്‍ താഴേക്ക് ചാടുന്നത് തടയാന്‍ ഇവിടെ കമ്പിവേലികെട്ടി തിരിച്ചിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തമിഴ്‌നാട്ടിലെ ഏറ്റവും ഉയരംകൂടിയ മലയായ ദൊഡ്ഡബെട്ടയില്‍ നിന്നും ആളുകള്‍ താഴേക്ക് ചാടുന്നത് തടയാന്‍ ഇവിടെ കമ്പിവേലികെട്ടി തിരിച്ചിരുന്നു.
ഇത് മറികടന്നാണ് ലീലാവതി ചാടിയത്. സമീപത്ത് വീഡിയോ എടുത്തുകൊണ്ടിരുന്നവര്‍ വയോധികയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തിരിഞ്ഞു നോക്കാന്‍പോലും തയാറാകാതെ ഇവര്‍ പാറയില്‍നിന്നും താഴേക്ക് ചാടുകയായിരുന്നു. ഇതിന്റെ വീഡിയോദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിവരമറിഞ്ഞ് തേനാട് കമ്പൈ പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി 350 അടി താഴെനിന്ന് വൈകിട്ടോടെ മൃതദേഹം പുറത്തെടുത്തു. ബാഗിലുള്ള ഫോടോയില്‍ നിന്നാണ് ലീലാവതിയെ തിരിച്ചറിഞ്ഞത്. 16,000 രൂപയും ബാഗിലുണ്ടായിരുന്നു.

കുടുംബപ്രശ്‌നമാണ് ഇവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. മൃതദേഹം തിങ്കളാഴ്ച ഊട്ടി സര്‍കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
Keywords: Elderly woman jumps to death in Ooty, Chennai, News, Suicide, Dead Body, Police, National.
Keywords: Elderly woman jumps to death in Ooty, Chennai, News, Suicide, Dead Body, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.