WHO | കോവിഡിന് ശേഷം ലോകത്ത് പുതിയ മാരക വൈറസിന്റെ കരിനിഴൽ; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; പല തരത്തിലുള്ള രോഗങ്ങളും ഒരേസമയം പടരാം
Jun 24, 2023, 10:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) പലയിടത്തും അമിതമായ ചൂടുള്ള കാലാവസ്ഥ കാരണം ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത വർധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ലോകത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നാല് വർഷത്തിന് ശേഷം എൽനിനോയുടെ തിരിച്ചുവരവ് കാലാവസ്ഥ, സാമ്പത്തിക, കാർഷിക തകർച്ചയ്ക്ക് പിന്നാലെ മാരകമായ വൈറസുകളുടെ അപകടസാധ്യതയും വരുത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഉഷ്ണമേഖലാ പസഫിക് മേഖലയിലെ സമുദ്ര താപനിലയിലും അന്തരീക്ഷാവസ്ഥയിലും ഉണ്ടാകുന്ന മാറ്റത്തെയാണ് എൽനിനോ എന്ന് വിളിക്കുന്നു, ഇത് ലോകമെമ്പാടും കാലാവസ്ഥയെ അസ്വസ്ഥമാക്കുന്നു. ഇത് ആവർത്തിച്ചുള്ള സീസണൽ പ്രതിഭാസമാണ്. വൈറസ് രോഗങ്ങൾ അതിവേഗം പരത്തുന്ന കൊതുകുകൾ ചൂടുള്ള കാലാവസ്ഥയിൽ വളരും. ഇതുമൂലം എൽനിനോ മൂലമുണ്ടാകുന്ന വൈറസുകൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പടരാൻ പോകുന്നുവെന്നാണ് മുന്നറിയിപ്പ്.
തെക്കേ അമേരിക്കയിലെ രാജ്യങ്ങളിൽ ഉഷ്ണമേഖലാ രോഗങ്ങൾ ഇതിനകം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യയിലും ഇത് വലിയ അപകടമാണ്. ഈ വർഷം അമിതമായ ഡെങ്കി കേസുകൾ കാരണം പെറു പോലുള്ള രാജ്യങ്ങൾ ഇതിനകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പെറുവിൽ 1.5 ലക്ഷം ഡെങ്കിപ്പനി കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്.
ജൂൺ ആദ്യവാരം തായ്ലൻഡിൽ 19,503 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കംബോഡിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഡെങ്കിപ്പനി കേസുകൾ അതിവേഗം വർധിച്ചുവരികയാണ്. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കേസുകൾ വർധിക്കുമെന്ന് സിംഗപ്പൂരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് രോഗങ്ങളും അതിവേഗം വർധിക്കുന്നു. കഴിഞ്ഞ വർഷം അവസാനം മുതൽ, തെക്കേ അമേരിക്കൻ രാജ്യമായ പരാഗ്വേയിൽ ചിക്കുൻഗുനിയ ബാധിച്ച് 40 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Keywords: News, New Delhi, El Nino, Viruses, WHO, Health, El Nino's Fierce Heat Carries New Risk Of Resurgent Deadly Viruses.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.