Uddhav Thackeray Says | ഏകനാഥ് ഷിന്‍ഡെ പിന്നില്‍ നിന്ന് കുത്തിയെന്ന് ഉദ്ധവ് താകറെ; 'സേനാ പ്രവര്‍ത്തകരുടെ അധ്വാനം കൊണ്ട് ജയിച്ച എംഎല്‍എമാരും മന്ത്രിമാരും വിട്ടുപോയത് വേദനാജനകം'

 


മുംബൈ: (www.kvartha.com) മഹാ വികാസ് അഘാഡി (എംവിഎ) സര്‍കാരിനെ താഴെയിറക്കാന്‍ പാര്‍ടി എംഎല്‍എമാര്‍ക്കൊപ്പം കലാപത്തിന് നേതൃത്വം നല്‍കിയ ഏകനാഥ് ഷിന്‍ഡെ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താകറെ ആരോപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദിവസങ്ങള്‍ക്ക് ശേഷം ശിവസേന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ടിയുടെ ചുമതല താന്‍ ഷിന്‍ഡെയെ ഏല്‍പിച്ചിരുന്നതായി താകറെ പറഞ്ഞു.
                     
Uddhav Thackeray Says | ഏകനാഥ് ഷിന്‍ഡെ പിന്നില്‍ നിന്ന് കുത്തിയെന്ന് ഉദ്ധവ് താകറെ; 'സേനാ പ്രവര്‍ത്തകരുടെ അധ്വാനം കൊണ്ട് ജയിച്ച എംഎല്‍എമാരും മന്ത്രിമാരും വിട്ടുപോയത് വേദനാജനകം'

'ഞാന്‍ പാര്‍ടിയുടെ ഉത്തരവാദിത്തം ഏല്‍പിച്ച ഷിന്‍ഡെ എന്നെ പിന്നില്‍ നിന്ന് കുത്തി, എന്‍സിപിയും കോണ്‍ഗ്രസും ഞങ്ങളോടൊപ്പം നിന്നു. സേനാ പ്രവര്‍ത്തകരുടെ അധ്വാനം കൊണ്ട് ജയിച്ച എംഎല്‍എമാരും മന്ത്രിമാരും എന്നെ വിട്ടുപോയത് വേദനാജനകമാണ്,' താകറെ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലെ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍കാര്‍ തിങ്കളാഴ്ച നടന്ന വിശ്വാസവോടെടുപ്പില്‍ 164-99 ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. ഗവണ്‍മെന്റിന്റെ ഭൂരിപക്ഷം തെളിയിക്കുകയും സംസ്ഥാന മുഖ്യമന്ത്രിയും ശിവസേന നേതാവും എന്ന നിലയിലുള്ള തന്റെ സ്ഥാനം ഷിന്‍ഡെ ഉറപ്പിക്കുകയും ചെയ്തു. ഷിന്‍ഡെയ്ക്ക് അനുകൂലമായി 164 വോടുകളും പുതുതായി രൂപീകരിച്ച ബിജെപി-ഷിന്‍ഡെ സഖ്യത്തിന് എതിരായി 99 വോടുകളും പോള്‍ ചെയ്തു.

ബിജെപിയുടെ രാഹുല്‍ നര്‍വേകര്‍ നിയമസഭാ സ്പീകറായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വിശ്വാസവോടെടുപ്പ് നടന്നത്. ഞായറാഴ്ച നര്‍വേകര്‍ ഷിന്‍ഡെയെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി പുനഃസ്ഥാപിക്കുകയും ഗോഗാവാലയെ ശിവസേനയുടെ ചീഫ് വിപായി നിയമിച്ചതിനെ അംഗീകരിക്കുകയും ചെയ്തു.

മഹാരാഷ്ട്ര സര്‍കാര്‍ സംസ്ഥാന നിയമസഭയില്‍ വിശ്വാസവോട് നേടിയതിന് പിന്നാലെ, വിപ് ലംഘിച്ചതിന് ഉദ്ധവ് താകറെയുടെ ക്യാംപിലുള്ള പാര്‍ടിയിലെ 16 എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെ വിഭാഗം തിങ്കളാഴ്ച നിയമസഭാ സ്പീകര്‍ രാഹുല്‍ നര്‍വേകറിന് നിവേദനം നല്‍കി. 16 എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍ നോടീസ് നല്‍കുമെന്ന് സ്പീകറുടെ ഓഫീസ് അറിയിച്ചു. വിശ്വാസവോടെടുപ്പിനായി വിധാന്‍സഭയില്‍ ഹാജരാകാന്‍ പാര്‍ടി എംഎല്‍എമാര്‍ക്ക് ഗോഗാവാലെ വിപ് നല്‍കിയിരുന്നു.

Keywords:  Latest-News, National, Top-Headlines, Politics, Political Party, BJP, Siva Sena, Government, Maharashtra, Assembly, Eknath Shinde, Uddhav Thackeray, 'Eknath Shinde Backstabbed Me,' Says Uddhav Thackeray.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia