SWISS-TOWER 24/07/2023

Toddler Electrocuted | 'സ്വിച്‌ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട് നുണഞ്ഞു'; വൈദ്യുതാഘാതമേറ്റ് 8 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്‌ളൂറു: (www.kvartha.com) വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറിലാണ് ദാരുണ സംഭവം. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പ്ലഗ് സോകറ്റില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം കുഞ്ഞ് വായിലിട്ട് നുണഞ്ഞതാണ് വൈദ്യുതാഘാതമേല്‍ക്കാനുള്ള കാരണമെന്നാണ് റിപോര്‍ട്. 
Aster mims 04/11/2022

സിദ്ധരദഗ്രാമത്തിലെ സന്തോഷ്- സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്. കാല്‍ഗുടക് ഹുബാളി ഇലക്ട്രിക് സപ്ളൈ കംപനിയായ ഹെസ്‌കോമിലെ കരാര്‍ ജീവനക്കാരനായ സന്തോഷ്, കുഞ്ഞ് മരിച്ച വിവരമറിഞ്ഞ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിന്റെ മൂന്നാമത്തെ മകളായിരുന്നു മരിച്ച സാനിധ്യ.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച് ഓഫ് ചെയ്യാന്‍ മറന്നുപോയതാണെന്ന് പൊലീസ് പറഞ്ഞു. ചാര്‍ജര്‍ പോയന്റിനടുത്തായാണ് കുട്ടിയെ കിടത്തിയിരുന്നത്. കുട്ടി മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് കേബിളിന്റെ അറ്റം വായയിലിട്ട് നുണഞ്ഞപ്പോള്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Toddler Electrocuted | 'സ്വിച്‌ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട് നുണഞ്ഞു'; വൈദ്യുതാഘാതമേറ്റ് 8 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം


Keywords:  News, National, National-News, Accident-News, Toddler, Electrocuted, Mobile Charger, Karnataka, Eight month old baby electrocuted after biting mobile charger.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia