Viral Bike | ഒരു ബൈകില്‍ 8 അംഗകുടുംബം സഞ്ചരിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Feb 19, 2023, 21:37 IST
മുംബൈ: (www.kvartha.com) ഒരു ബൈകില്‍ എട്ടംഗ കുടുംബം സഞ്ചരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. വടക്കേ ഇന്‍ഡ്യയിലെ ഏതോ ഗ്രാമത്തില്‍ നിന്നുമെടുത്ത വീഡിയോ ആണ് ഇതെന്നാണ് കരുതുന്നത്. എന്നാല്‍ വീഡിയോയില്‍ ആള് ആരെന്നോ, സ്ഥലം എവിടെയാണെന്നോ ഒന്നും പറയുന്നില്ല.
വലിയ അപകടസാധ്യതയാണ് ഇത് കാണിക്കുന്നതെങ്കിലും കുടുംബത്തിന് ഒന്നിച്ച് സഞ്ചരിക്കാന്‍ പുതുമയുള്ളൊരു ആശയം എന്ന നിലയ്ക്കാണ് ഇവര്‍ ഇത് തെരഞ്ഞെടുത്തത്. ആരും ഇത് അനുകരിക്കരുതെന്നും ക്രിയാത്മകമായ ആശയമാണെങ്കിലും കയ്യടിക്കാനാകില്ലെന്നും വീഡിയോ കണ്ടവര്‍ കമന്റില്‍ കുറിച്ചിരിക്കുന്നു.
നേരത്തെ മൂന്ന് ബൈകുകളിലായി 14 യുവാക്കള്‍ യാത്ര ചെയ്യുന്ന വീഡിയോ ഇതുപോലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ വച്ച് പകര്‍ത്തിയതായിരുന്നു വീഡിയോ. വീഡിയോ വൈറലായതിന് പിന്നാലെ ഇവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായിരുന്നു.
Keywords: Eight member family travels on single bike, video going viral in social media, Mumbai, News, Social Media, Video, National, Family.
അടുത്ത ദിവസങ്ങളിലാണ് വീഡിയോ വൈറലായത്. ഒരു പുരുഷന് ബൈക് ഓടിക്കുന്നു, പിന്നില്‍ ഒരു സ്ത്രീയുമിരിക്കുന്നു. ബൈകിന്റെ ഇരുവശത്തുമായി മരത്തിന്റെ രണ്ട് കാരിയര്‍ ഉണ്ടാക്കി അത് ബൈകില്‍ എങ്ങനെയോ ഘടിപ്പിച്ചിരിക്കുന്നു. ഇതില്‍ ഓരോന്നിലും മൂന്ന് പേര് വീതം, ആകെ ആറ് പേര്. ഒരു ബൈകില്‍ ഒരേസമയം എട്ട് പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണിവര് ഇത്തരത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്.
വലിയ അപകടസാധ്യതയാണ് ഇത് കാണിക്കുന്നതെങ്കിലും കുടുംബത്തിന് ഒന്നിച്ച് സഞ്ചരിക്കാന്‍ പുതുമയുള്ളൊരു ആശയം എന്ന നിലയ്ക്കാണ് ഇവര്‍ ഇത് തെരഞ്ഞെടുത്തത്. ആരും ഇത് അനുകരിക്കരുതെന്നും ക്രിയാത്മകമായ ആശയമാണെങ്കിലും കയ്യടിക്കാനാകില്ലെന്നും വീഡിയോ കണ്ടവര്‍ കമന്റില്‍ കുറിച്ചിരിക്കുന്നു.
നേരത്തെ മൂന്ന് ബൈകുകളിലായി 14 യുവാക്കള്‍ യാത്ര ചെയ്യുന്ന വീഡിയോ ഇതുപോലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ വച്ച് പകര്‍ത്തിയതായിരുന്നു വീഡിയോ. വീഡിയോ വൈറലായതിന് പിന്നാലെ ഇവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.