Drowned | ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ ഗുജറാത്തില്‍ എട്ടുപേര്‍ മുങ്ങി മരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി
● മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം നല്‍കും
● അപകടത്തില്‍പ്പെട്ടത് വാസനാ സോഗ് തി ജില്ലയില്‍ നിന്നുള്ളവര്‍
അഹമ്മദാബാദ്: (KVARTHA) ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ ഗുജറാത്തില്‍ എട്ടുപേര്‍ മുങ്ങി മരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ മേസ്വോ നദിയില്‍ വെള്ളിയാഴ്ചയാണ് അപകടം. വാസനാ സോഗ് തി ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ചവര്‍.
സംഭവത്തില്‍ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പരേതരായ ആത്മാക്കള്‍ക്ക് ദൈവം സമാധാനം നല്‍കട്ടെയെന്നും മോദി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം നല്‍കുമെന്നും അറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്നാണ് സഹായം അനുവദിക്കുക. അപകടം സംഭവിച്ചപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും എല്ലാവരേയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിച്ചു. എംപി ഹസ്മുഖ് പട്ടേല്‍, എംഎല്‍എ ബല്‍രാജ് സിങ് ചൗഹാന്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
#GujaratTragedy #GaneshChaturthi #Drowning #PMModi #RIP