SWISS-TOWER 24/07/2023

ഈദ് പ്രമാണിച്ച് കശ്മീരില്‍ ഇന്റര്‍നെറ്റിന് നിരോധനം

 


ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 25.09.2015) ഈദ് പ്രമാണിച്ച് കശ്മീരില്‍ ഇന്റര്‍നെറ്റിന് നിരോധനം. രണ്ട് ദിവസത്തേയ്ക്കാണ് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പെടുത്തിയിരിക്കുന്നത്. സാമൂഹ്യ വിരുദ്ധ ശക്തികള്‍ സാമുദായിക സംഘര്‍ഷത്തിന് ശ്രമിയ്ക്കും എന്ന മുന്‍വിധിയോടെയാണ് ഇന്റര്‍നെറ്റ് നിരോധനം.

സെപ്തംബര്‍ 25 വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണി മുതല്‍ സെപ്തംബര്‍ 26 ശനിയാഴ്ച രാത്രി 10 മണിവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കശ്മീരിലെ എല്ലാ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കും ഇത് സംബന്ധിച്ച് ഐജി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ജിപിആര്‍എസ്, 2ജി, 3ജി സേവനങ്ങള്‍ രണ്ട് ദിവസം നല്‍കരുത് എന്നാണ് ഉത്തരവ്.

സംസ്ഥാനത്ത് ബീഫ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ ഇന്റര്‍നെറ്റിന് കൂടി നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നു.  ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഈ നിരോധനം എന്നതും ശ്രദ്ധേയമാണ്. ഈ സന്ദര്‍ഭത്തില്‍ വിവാദം ചൂടുപിടിയ്ക്കുമോ എന്നാണ് സര്‍ക്കാരിന്റെ ഭയം.

ഈദ് പ്രമാണിച്ച് കശ്മീരില്‍  ഇന്റര്‍നെറ്റിന് നിരോധനം


Also Read:

സിസ്റ്റര്‍ അമല വധം: ഹരിദ്വാറില്‍ പിടിയിലായ സതീഷ്ബാബു കാസര്‍കോട് ജില്ല വിട്ടത് 16 വര്‍ഷം മുമ്പ്

Keywords:  Eid Begins, But Jammu and Kashmir to Celebrate Without Internet, Srinagar, High Court, Police, Controversy, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia