മോഡിയെ ഹിറ്റ്‌ലറെന്ന് വിളിച്ച ചിരഞ്ജീവിക്ക് നേരെ മുട്ടയേറ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മച്ചിലിപ്പട്ടണം:  (www.kvartha.com 26.04.2014) ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ ഹിറ്റ്‌ലറെന്ന് വിളിച്ച  കേന്ദ്ര മന്ത്രിയും തെലുങ്ക് നടനുമായ ചിരഞ്ജീവിക്കു നേരെ ബി ജെ പി പ്രവര്‍ത്തകര്‍  മുട്ടയെറിഞ്ഞു. ആന്ധ്രാപ്രദേശിലെ കൊനേരു സെന്ററില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്ന അവസരത്തിലാണ് മുട്ടയേറ്. വെള്ളിയാഴ്ചയാണ് സംഭവം.

മുതിര്‍ന്ന ബി ജെ പി നേതാക്കളായ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ.അദ്വാനി തുടങ്ങിയ നേതാക്കളെയെല്ലാം മാറ്റിനിര്‍ത്തി  മോഡി ഹിറ്റ്‌ലറെ പോലെ സ്വേച്ഛാധിപതിയാവുകയാണ്. ബി.ജെ.പി ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്നും ചിരഞ്ജീവി പറഞ്ഞു.

മോഡിയെ ഹിറ്റ്‌ലറെന്ന് വിളിച്ച ചിരഞ്ജീവിക്ക് നേരെ മുട്ടയേറ്ഇതോടെ രോഷാകുലരായി തീര്‍ന്ന  ബി.ജെ.പി പ്രവര്‍ത്തകര്‍ ചിരഞ്ജീവിക്കു നേരെ മുട്ടയെറിയുകയായിരുന്നു. മുട്ടയേറിനെ തുടര്‍ന്ന് പ്രസംഗം തടസപ്പെട്ടു.

പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കിയതിനെ തുടര്‍ന്നാണ് പിന്നീട് പ്രസംഗം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ബി ജെ പി പ്രവര്‍ത്തകരെ പോലീസ്  കസ്റ്റഡിയിലെടുത്തു.

കോണ്‍ഗ്രസിനെ ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാന്‍ ആര്‍ക്കും കഴിയില്ല .രാജ്യത്തിന്റെ
പുരോഗതിക്കു വേണ്ടി കോണ്‍ഗ്രസ് ചെയത സംഭാവനകള്‍ ജനങ്ങള്‍ ഒരിക്കലും മറക്കില്ല. ബി.ജെ.പിക്കോ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനോ കോണ്‍ഗ്രസിനെ ഒന്നും ചെയ്യാനാവില്ലെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Aldo Read: 
വൈദ്യുതിമുടക്കം: തളങ്കരയിലെ യുവാക്കള്‍ കെ.എസ്.ഇ.ബി. ഓഫീസിലേക്ക് പ്രകടനം നടത്തി
Keywords:  Eggs thrown at Chiranjeevi after his comments on Narendra Modi, BJP, L.K. Advani, Election-2014, Police, Custody, Congress, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia