SWISS-TOWER 24/07/2023

ഷാര്‍ളി ഹെബ്ദോ;പ്രവാചകന്റെ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ഉര്‍ദു ദിനപത്രത്തിന്റെ എഡിറ്റര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ:  (www.kvartha.com 29/01/2015)  ഷാര്‍ളി ഹെബ്ദോ കൂട്ടക്കൊലയ്ക്കുശേഷം അതിനു കാരണമായിത്തീര്‍ന്ന പ്രവാചകന്റെ കാര്‍ട്ടൂണ്‍ പുന: പ്രസിദ്ധീകരിച്ച ഉര്‍ദു ദിനപത്രത്തിന്റെ എഡിറ്റര്‍ അറസ്റ്റില്‍. എഡിറ്ററായ ശിരീന്‍ ദാല്‍വിയെ ബുധനാഴ്ച മുംബ്ര പോലീസ് അറസ്റ്റു ചെയ്ത ശേഷം താനെ കോടതിയില്‍ ഹാജരാക്കി.

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ശിരീന്‍ ദാല്‍വിയ്‌ക്കെതിരെ നുസറത്ത് അലിയെന്നയാള്‍ മുംബ്ര പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നു പോലീസ് അറിയിച്ചു. ഇതിനു പിറകെ ഒരു മുസ്ലിം സംഘടനയുടെ പ്രമുഖ നേതാവും പോലീസിലെ ഉയര്‍ന്ന നേതാവിന് പരാതി നല്‍കിയതായും പോലീസ് വിശദികരിക്കുന്നു

നബിയുടെ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച എഡിറ്ററെ അറസ്റ്റു ചെയ്തില്ലെങ്കില്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാര്‍ ഭീഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു. അറസ്റ്റിലായ എഡിറ്ററെ പിന്നീടു ജാമ്യത്തില്‍ വിട്ടു.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 295A പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണു ദാല്‍വിയ്‌ക്കെതിരെ കേസെടുത്തത്. ജനുവരി 17 പുറത്തിറങ്ങിയ ഉര്‍ദു പത്രം അവധനാമയുടെ കവര്‍ പേജിലാണു ചാര്‍ലി ഹെബ്ദോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുള്ളത്.
 ഷാര്‍ളി ഹെബ്ദോ;പ്രവാചകന്റെ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ഉര്‍ദു ദിനപത്രത്തിന്റെ എഡിറ്റര്‍ അറസ്റ്റില്‍
കാര്‍ട്ടൂണ്‍ വന്നതിനു പിന്നാലെ മുംബൈ, താനെ പരിസരങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ജനുവരി 17ന്റെ ലക്കം പുറത്തുവന്നതിനു തൊട്ടുപിന്നാെല പ്രസ്തുത പത്രത്തിന്റെ എഡിറ്ററെയും പബ്ലിഷറെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഉര്‍ദു പത്രകര്‍ സംഘ് രംഗത്തെത്തിയിരുന്നു.

തനിക്ക് തെറ്റുപറ്റിയതാണെന്നും മതവികാരം വ്രണപ്പെടുത്തുകയെന്ന ലക്ഷ്യം തനിക്കുണ്ടായിരുന്നില്ലെന്നും അന്ന് ദാല്‍വി വിശദീകരണം നല്‍കിയിരുന്നു. 'ഞങ്ങളുടെ വാര്‍ത്ത ഇതായിരുന്നു, എല്ലാവര്‍ഷവും ഷാര്‍ലി ഹെബ്ദോയുടെ സര്‍ക്കുലേഷന്‍ 60,000 ആയിരുന്നു. പാരീസ് ആക്രമണത്തിനുശേഷം പുറത്തിറങ്ങിയ കോപ്പിയുടെ സര്‍ക്കുലേഷന്‍ 30 ലക്ഷമായി ഉയര്‍ന്നു. ആരോ ഈ വീക്ക്‌ലിക്ക് 10 ലക്ഷം നല്‍കിയെന്നു വാര്‍ത്ത പ്രചരിച്ചിരുന്നു. ആ ന്യൂസിനൊപ്പം ഞങ്ങളൊരു ഗ്രാഫിക് ഉപയോഗിച്ചു. അതിനുവേണ്ടി ആ കാര്‍ട്ടൂണ്‍ ഉപയോഗിച്ചു. ഒരുപക്ഷേ അത് എന്റെ ഭാഗത്തുനിന്നു വന്ന തെറ്റായിരിക്കാം.' ഇതായിരുന്നു ദാല്‍വിയുടെ പ്രതികരണം.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia