Eden Hazard | 'ശരിയായ സമയത്ത് എല്ലാം അവസാനിപ്പിക്കണം'; പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഈഡന് ഹസാര്‍ഡ്
Oct 10, 2023, 17:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) തന്റെ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബെല്‍ജിയം ഇതിഹാസം ഈഡന് ഹസാര്‍ഡ്. സമൂഹ മാധ്യമത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. രാജ്യാന്തര, ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുന്നതായി മുന്‍ ചെല്‍സി അറിയിച്ചു. നിലവില്‍ സ്പാനിഷ് വമ്പന്‍ ക്ലബായ റയല്‍ മഡ്രിഡിന് വേണ്ടി കളിക്കുകയായിരുന്നു താരം.
'നിങ്ങളുടെ ഉള്ളില്‍ നിന്നുള്ള ശബ്ദത്തെ കേള്‍ക്കുകയും ശരിയായ സമയത്ത് എല്ലാം അവസാനിപ്പിക്കുകയും വേണം. 16 വര്‍ഷത്തിനും 700-ലധികം മത്സരങ്ങള്‍ക്കും ശേഷം, ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരനെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എനിക്ക് കഴിഞ്ഞു. ലോകമെമ്പാടുമുള്ള പിചുകളില്‍ കളിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. കരിയറില്‍ മികച്ച മാനേജര്‍മാരെയും പരിശീലകരെയും ടീമംഗങ്ങളെയും കണ്ടുമുട്ടി, എല്ലാവര്ക്കും നന്ദി.. എല്ലാവരെയും മിസ് ചെയ്യും'- എന്നാണ് 32 കാരനായ ഈഡന് ഹസാര്‍ഡ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
ഫുട്ബോള്‍ കളത്തിലെ എക്കാലത്തെയും മികച്ച ഡ്രിബ്ലര്‍മാരില്‍ ഒരാളാണ് ഹസാര്‍ഡ്. ചെല്‍സിയില്‍ നിന്നുള്ള ഹസാര്‍ഡിന്റെ ചുവടുമാറ്റം വലിയ ആവേശത്തോടെയാണ് റയല്‍ ആരാധകര്‍ സ്വീകരിച്ചത്. 2019 ല്‍ ചെല്‍സിയില്‍ നിന്ന് 89 മില്യണ്‍ പൗന്ഡിനാണ് ഹസാര്‍ഡ് റയലിലെത്തിയത്.
എന്നാല്‍ സ്പാനിഷ് വമ്പന്മാര്ക്ക് വേണ്ടി 54 ലീഗ് മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്. കണങ്കാലിനേറ്റ പരുക്കാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. പിന്നീട് ഈ പരുക്ക് ഒരിക്കലും ഭേദമായില്ല. എങ്കിലും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ചെല്‍സിക്ക് വേണ്ടി പ്രീമിയര്‍ ലീഗില്‍ 352 മത്സരങ്ങളില്‍ നിന്ന് അദ്ദേഹം 110 ഗോളുകള്‍ നേടി.
അതേസമയം, 2022 ഫിഫ ലോകകപില്‍ ബെല്‍ജിയം പുറത്തായതിന് പിന്നാലെ താരം അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Keywords: News, National, National-News, Sports-News, Eden Hazard, Retires, Former Chelsea, Real Madrid, Hang Up, Football, New Delhi, Eden Hazard retires! Former Chelsea and Real Madrid star announces decision to hang up his boots at 32 and says it's the 'right time' to stop.💙🧬 Eden Hazard and Chelsea…
— Fabrizio Romano (@FabrizioRomano) October 10, 2023
👤 352 appearances
⚽️ 110 goals
🅰️ 92 assists
🏆 Premier League x2
🏆 FA Cup
🏆 League Cup
🏆 UEFA Europa League x2
⭐️ Chelsea Player of the Year 2014, 2015, 2017, 2019.
⭐️ Chelsea Players’ Player of the Year 2015, 2019.
🍿 Chelsea Goal of… pic.twitter.com/ZjZM2DV8oa
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.