ED raids | തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസില്‍ ഇഡി പരിശോധന; ഒപ്പമെത്തിയ കേന്ദ്ര സേനയെ പൊലീസ് തടഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസില്‍ പരിശോധനയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമെത്തിയ കേന്ദ്ര സേനയെ പൊലീസ് തടഞ്ഞു. തമിഴ്‌നാട് പൊലീസാണ് കേന്ദ്രസേനയെ തടഞ്ഞത്. ഓഫിസില്‍ പരിശോധന പുരോഗമിക്കുന്നു.

കേന്ദ്ര സേന ഉദ്യോഗസ്ഥരെ സെക്രടേറിയറ്റിന് പുറത്തു നിര്‍ത്തിയിരിക്കുകയാണ്. ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രി ആയിരുന്നപ്പോള്‍ കോഴ വാങ്ങി നിയമനം നടത്തിയെന്ന കേസിലാണ് പരിശോധന നടത്തിയത്. കരൂര്‍ ജില്ലയില്‍ നിന്നുള്ള ശക്തനായ നേതാവാണ് ബാലാജി. മുന്‍പ് എഐഡിഎംകെയില്‍ ആയിരുന്നു.

ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എന്താണ് അന്വേഷിച്ചതെന്ന് അറിയില്ലെന്നും അന്വേഷണത്തില്‍ പൂര്‍ണ സഹകരണം നല്‍കാമെന്ന് ഉറപ്പുനല്‍കിയതായും മന്ത്രി പറഞ്ഞു. ബാലാജിയുടെ ചെന്നൈയിലെ ഓഫീസിലും സ്വദേശമായ കരൂരിലെ വിവിധ സ്ഥലങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.
Aster mims 04/11/2022

ED raids | തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസില്‍ ഇഡി പരിശോധന; ഒപ്പമെത്തിയ കേന്ദ്ര സേനയെ പൊലീസ് തടഞ്ഞു

ബാലാജിക്കെതിരെയുള്ള അഴിമതി കേസല്‍ അന്വേഷണം നടത്താന്‍ പൊലീസിനും ഇഡിക്കും സുപ്രീം കോടതി കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ മാസം ബാലാജിയുമായി അടുപ്പമുള്ളവരില്‍ ആദായനികുതി വകുപ്പും പരിശോധന നടത്തിയിരുന്നു.

Keywords: ED raids TN electricity minister V Senthil Balaji in money laundering probe, Chennai, News, Politics, Raid, Supreme Court, Permission, Corruption, DMK, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia