Probe | ക്രിപ്‌റ്റോ കറൻസി കേസിൽ ഇഡിയുടെ അന്വേഷണം; തമന്നയെ ചോദ്യം ചെയ്തു
Updated: Oct 18, 2024, 12:01 IST
Photo Credit: Facebook / Tamannaah
● അഞ്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തു.
● ആപ്പ് വഴി ഐപിഎൽ മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു.
ന്യൂഡൽഹി: (KVARTHA) ക്രിപ്‌റ്റോ കറൻസി കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഓൺലൈൻ ആപ്പായ എച് പി സീ (HPZ) ടോക്കൺ ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയർപ്ലേ ആപ്പ് വഴി ഐപിഎൽ മത്സരങ്ങൾ കാണാൻ പ്രമോഷൻ നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് തമന്നയെ ചോദ്യം ചെയ്തത്. ഈ ആപ്പ് വഴി ഐപിഎൽ മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതിയുണ്ടായിരുന്നു.
ഗുവാഹാത്തിയിലെ ഇഡി ഓഫീസിൽ വ്യാഴാഴ്ച അമ്മയോടൊപ്പം ഹാജരായ തമന്നയെ അഞ്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും ഇഡി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.