FEMA case | ബിബിസി ചാനലിനെതിരെ വിദേശനാണയവിനിമയ ചട്ടപ്രകാരം കേസെടുത്ത് ഇഡി
Apr 13, 2023, 14:40 IST
ന്യൂഡെല്‍ഹി: (www.kvartha.com) ബ്രിടിഷ് ബ്രോഡ് കാസ്റ്റിങ് കംപനി (ബിബിസി) ചാനലിനെതിരെ വിദേശനാണയ വിനിമയ ചട്ടപ്രകാരം കേസെടുത്ത് ഇഡി. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ബിബിസിക്കെതിരെ അന്വേഷണം നടത്തുമെന്ന റിപോര്‍ടും പുറത്തുവരുന്നുണ്ട്. 2002ലെ ഗുജറാത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്‍ഡ്യ: ദ് മോദി ക്വസ്റ്റ്യന്‍' പുറത്തുവന്ന് മാസങ്ങള്‍ക്കുള്ളിലാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഫെബ്രുവരിയില്‍ ബിബിസിയുടെ ഡെല്‍ഹി, മുംബൈ കേന്ദ്രങ്ങളില്‍ 58 മണിക്കൂര്‍ പരിശോധന നടത്തിയ ആദയാനികുതി വകുപ്പ് ധനവിനിമയത്തില്‍ ക്രമക്കേട് കണ്ടെത്തിയതായി വ്യക്തമാക്കിയിരുന്നു. ബിബിസി ഓഫിസുകളില്‍നിന്നു കണ്ടെത്തിയ വരുമാന ലാഭ കണക്കുകള്‍ അവരുടെ ഇന്‍ഡ്യയിലെ പ്രവര്‍ത്തനങ്ങളും തമ്മില്‍ യോജിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
ബിബിസിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ ശേഖരിച്ചെന്നും വകുപ്പ് അറിയിച്ചു. ബിബിസി ഗ്രൂപിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകള്‍ക്ക് നികുതി കൃത്യമായി അടച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ആരോപിച്ചു.
ഇന്‍ഡ്യയിലെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റി. ബിബിസി ഉദ്യോഗസ്ഥര്‍ രേഖകള്‍ ഹാജരാക്കാന്‍ കാലതാമസം എടുത്തതിനാലാണ് പരിശോധന നീണ്ടതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജിവനക്കാരുടെ മൊഴികളില്‍നിന്നും, ഡിജിറ്റല്‍ തെളിവുകള്‍, രേഖകള്‍ എന്നിവ പരിശോധിച്ചതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ബിബിസിക്കെതിരായ നടപടികള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യാന്തര നികുതി, ബിബിസി ഉപകംപനികള്‍ തമ്മിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ട്രാന്‍സ്ഫര്‍ പ്രൈസിങ് രീതി എന്നിവ സംബന്ധിച്ചാണ് ബിബിസി ഓഫിസുകളില്‍ പരിശോധന നടത്തിയതെന്നാണ് വിവരം. ബിബിസി ഇന്‍ഡ്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സര്‍വേയാണ് നടന്നതെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചത്.
വിദേശവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ബിബിസിക്കെതിരെ അന്വേഷണം നടത്തുമെന്ന റിപോര്‍ടും പുറത്തുവരുന്നുണ്ട്. 2002ലെ ഗുജറാത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്‍ഡ്യ: ദ് മോദി ക്വസ്റ്റ്യന്‍' പുറത്തുവന്ന് മാസങ്ങള്‍ക്കുള്ളിലാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഫെബ്രുവരിയില്‍ ബിബിസിയുടെ ഡെല്‍ഹി, മുംബൈ കേന്ദ്രങ്ങളില്‍ 58 മണിക്കൂര്‍ പരിശോധന നടത്തിയ ആദയാനികുതി വകുപ്പ് ധനവിനിമയത്തില്‍ ക്രമക്കേട് കണ്ടെത്തിയതായി വ്യക്തമാക്കിയിരുന്നു. ബിബിസി ഓഫിസുകളില്‍നിന്നു കണ്ടെത്തിയ വരുമാന ലാഭ കണക്കുകള്‍ അവരുടെ ഇന്‍ഡ്യയിലെ പ്രവര്‍ത്തനങ്ങളും തമ്മില്‍ യോജിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
ബിബിസിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ ശേഖരിച്ചെന്നും വകുപ്പ് അറിയിച്ചു. ബിബിസി ഗ്രൂപിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകള്‍ക്ക് നികുതി കൃത്യമായി അടച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ആരോപിച്ചു.
ഇന്‍ഡ്യയിലെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റി. ബിബിസി ഉദ്യോഗസ്ഥര്‍ രേഖകള്‍ ഹാജരാക്കാന്‍ കാലതാമസം എടുത്തതിനാലാണ് പരിശോധന നീണ്ടതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രാജ്യാന്തര നികുതി, ബിബിസി ഉപകംപനികള്‍ തമ്മിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ട്രാന്‍സ്ഫര്‍ പ്രൈസിങ് രീതി എന്നിവ സംബന്ധിച്ചാണ് ബിബിസി ഓഫിസുകളില്‍ പരിശോധന നടത്തിയതെന്നാണ് വിവരം. ബിബിസി ഇന്‍ഡ്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സര്‍വേയാണ് നടന്നതെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചത്.
Keywords: ED lodges FEMA case against BBC India for ‘foreign exchange violation’, questions employees, New Delhi, News, BBC, Probe, Politics, Office, Raid, Employees, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.